image

9 Sep 2022 5:18 AM GMT

Automobile

പാസഞ്ചര്‍ വാഹന വിതരണത്തില്‍ 21% വര്‍ധന

MyFin Desk

പാസഞ്ചര്‍ വാഹന വിതരണത്തില്‍ 21% വര്‍ധന
X

Summary

ഡെല്‍ഹി: നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും ഡീലര്‍മാർക്ക് വിതരണം ചെയ്ത  പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണത്തിൽ  ആഗസ്റ്റ് മാസം 21 ശതമാനം വര്‍ധനവുണ്ടായെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട്. സെമികണ്ടക്ടര്‍ ക്ഷാമം പരിഹരിക്കപ്പെടുന്നതും ഉത്സവ സീസണുമാണ് വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചതെന്നും സിയാം ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം 2,81,210 യൂണിറ്റ് വാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളിലേക്ക് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇത് 2,32,224 യൂണിറ്റുകളായിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ 1,33,477 പാസഞ്ചര്‍ കാറുകളും 1,35,497 യൂട്ടിലിറ്റി […]


ഡെല്‍ഹി: നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും ഡീലര്‍മാർക്ക് വിതരണം ചെയ്ത പാസഞ്ചര്‍ വാഹനങ്ങളുടെ എണ്ണത്തിൽ ആഗസ്റ്റ് മാസം 21 ശതമാനം വര്‍ധനവുണ്ടായെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട്. സെമികണ്ടക്ടര്‍ ക്ഷാമം പരിഹരിക്കപ്പെടുന്നതും ഉത്സവ സീസണുമാണ് വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചതെന്നും സിയാം ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം 2,81,210 യൂണിറ്റ് വാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളിലേക്ക് വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇത് 2,32,224 യൂണിറ്റുകളായിരുന്നു.
ഈ വര്‍ഷം ആഗസ്റ്റില്‍ 1,33,477 പാസഞ്ചര്‍ കാറുകളും 1,35,497 യൂട്ടിലിറ്റി വാഹനങ്ങളുമാണ് ഡീലര്‍ഷിപ്പുകളിലേക്ക് എത്തിയത്. ടൂവീലര്‍ ശ്രേണിയില്‍ 15,57,429 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഡീലര്‍ഷിപ്പുകളില്‍ എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍വര്‍ഷം ഇത് 13,38,740 യൂണിറ്റുകളായിരുന്നു. ഡീലര്‍ഷിപ്പുകളില്‍ നിന്നുള്ള ടൂവീലര്‍ വാഹനങ്ങളുടെ വില്‍പനയിലും വര്‍ധനവുണ്ട്. കഴിഞ്ഞ മാസം 10,16,794 യൂണിറ്റ് ടൂവീലറുകളാണ് ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റഴിച്ചത്. 2021 ആഗസ്റ്റില്‍ ഇത് 8,25,849 യൂണിറ്റായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.