image

12 Sep 2022 3:24 AM GMT

Economy

വ്യാവസായിക ഉത്പാദന സൂചിക (ഐഐപി) ഇന്ന് പുറത്തിറക്കും

MyFin Bureau

വ്യാവസായിക ഉത്പാദന സൂചിക (ഐഐപി) ഇന്ന് പുറത്തിറക്കും
X

Summary

ഡെല്‍ഹി: വ്യാവസായിക ഉത്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ജൂലൈ മാസത്തെ ഫാക്ടറി ഉത്പാദന കണക്കുകള്‍ സര്‍ക്കാര്‍ ഇന്ന് (12 സെപ്റ്റംബർ 2022) പുറത്തിറക്കും. ഫാക്ടറി ഉത്പാദനം ഈ വര്‍ഷം ജൂണില്‍ 12.3 ശതമാനം വളര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വ്യാവസായിക ഉത്പാദനത്തില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായി. അതിനുശേഷം ഐഐപി വളര്‍ച്ച 4.4 ശതമാനത്തില്‍ താഴെയായി തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി ഐഐപി വളര്‍ച്ച 1 ശതമാനമായ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഐഐപി വളര്‍ച്ച ജനുവരിയില്‍ […]


ഡെല്‍ഹി: വ്യാവസായിക ഉത്പാദന സൂചികയുടെ (ഐഐപി) അടിസ്ഥാനത്തില്‍ കണക്കാക്കുന്ന ജൂലൈ മാസത്തെ ഫാക്ടറി ഉത്പാദന കണക്കുകള്‍ സര്‍ക്കാര്‍ ഇന്ന് (12 സെപ്റ്റംബർ 2022) പുറത്തിറക്കും.

ഫാക്ടറി ഉത്പാദനം ഈ വര്‍ഷം ജൂണില്‍ 12.3 ശതമാനം വളര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വ്യാവസായിക ഉത്പാദനത്തില്‍ 13 ശതമാനം വളര്‍ച്ചയുണ്ടായി. അതിനുശേഷം ഐഐപി വളര്‍ച്ച 4.4 ശതമാനത്തില്‍ താഴെയായി തുടര്‍ന്നു.

കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി ഐഐപി വളര്‍ച്ച 1 ശതമാനമായ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഐഐപി വളര്‍ച്ച ജനുവരിയില്‍ 2 ശതമാനവും ഫെബ്രുവരിയില്‍ 1.2 ശതമാനവും മാര്‍ച്ചില്‍ 2.2 ശതമാനവുമായിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസമായ ഏപ്രിലില്‍ വ്യാവസായിക ഉത്പാദന വളര്‍ച്ച 6.7 ശതമാനമായി ഉയര്‍ന്നു. 2022 മെയ് മാസത്തില്‍ 19.6 ശതമാനത്തോടെ ഇരട്ട അക്കത്തിലെത്തി.

Tags: