image

13 Sep 2022 7:35 AM GMT

IPO

ഹര്‍ഷ എഞ്ചിനിയേഴ്‌സ് ഐപിഒ; ഓഹരികൾ വാങ്ങാം: മോത്തിലാല്‍ ഓസ്വാള്‍

MyFin Desk

ഹര്‍ഷ എഞ്ചിനിയേഴ്‌സ് ഐപിഒ; ഓഹരികൾ വാങ്ങാം: മോത്തിലാല്‍ ഓസ്വാള്‍
X

Summary

മുംബൈ: നാളെ (സെപ്റ്റംബര്‍ 14 ന്) ഐപിഒയ്ക്ക് ഒരുങ്ങുന്ന ഹര്‍ഷ എഞ്ചിനീയറിംഗിന് വിപണിയിലെ കമ്പനിയുടെ മികച്ച പൊസിഷന്‍ പരിഗണിച്ച് മുന്‍ നിരയിലുള്ള ഓഹരി വിപണി ബ്രോക്കര്‍മാരില്‍ നിന്നും പോസിറ്റീവായ റിവ്യുകള്‍ ലഭിച്ചു. 314 - 330 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഐപിഒ പബ്ലിക് ഓഫറിലൂടെ 755 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഐപിഒ 2022 സെപ്റ്റംബര്‍ 16ന് അവസാനിക്കും. മൊത്തം വിപണിയില്‍ 50-60 ശതമാനം വിഹിതമുള്ള ഇന്ത്യയിലെ (ബ്രാസ്/സ്റ്റീല്‍/പോളിമൈഡ്) ഏറ്റവും വലിയ പ്രിസിഷന്‍ ബെയറിംഗ് കേജുകളുടെ […]


മുംബൈ: നാളെ (സെപ്റ്റംബര്‍ 14 ന്) ഐപിഒയ്ക്ക് ഒരുങ്ങുന്ന ഹര്‍ഷ എഞ്ചിനീയറിംഗിന് വിപണിയിലെ കമ്പനിയുടെ മികച്ച പൊസിഷന്‍ പരിഗണിച്ച് മുന്‍ നിരയിലുള്ള ഓഹരി വിപണി ബ്രോക്കര്‍മാരില്‍ നിന്നും പോസിറ്റീവായ റിവ്യുകള്‍ ലഭിച്ചു.

314 - 330 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഐപിഒ പബ്ലിക് ഓഫറിലൂടെ 755 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഐപിഒ 2022 സെപ്റ്റംബര്‍ 16ന് അവസാനിക്കും.

മൊത്തം വിപണിയില്‍ 50-60 ശതമാനം വിഹിതമുള്ള ഇന്ത്യയിലെ (ബ്രാസ്/സ്റ്റീല്‍/പോളിമൈഡ്) ഏറ്റവും വലിയ പ്രിസിഷന്‍ ബെയറിംഗ് കേജുകളുടെ നിര്‍മ്മാതാവാണ് കമ്പനി.

2021 സാമ്പത്തിക വര്‍ഷത്തില്‍ പിച്ചള, ഉരുക്ക്, പോളിമൈഡ് കൂടുകള്‍ക്ക് ആഗോളതലത്തിൽ 6.5 ശതമാനം വിപണി വിഹിതമുണ്ട്.

ആഗോള തലത്തിലുള്ള മുന്‍നിരയിലുള്ള ആറ് കമ്പനികള്‍ക്ക് പ്രിസിഷന്‍ ബെയറിം കേജുകള്‍ വിതരണം ചെയ്യുകയും, ഈ വിഭാഗത്തില്‍ നിന്നും 75 ശതമാനം വരുമാനം നേടുകയും ചെയ്തു.

മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിശകലന വിദഗ്ധരുടെ അഭിപ്രായത്തില്‍, അതിവേഗം വളരുന്ന അന്തിമ ഉപയോക്ത വ്യവസായങ്ങളായ ഓട്ടോ, ഏവിയേഷന്‍, റെയില്‍വേ, നിര്‍മ്മാണം, ഖനനം, ഇലക്ട്രോണിക്‌സ്, കൃഷി എന്നിവയിലുടനീളം ബെയറിംഗ് കേജിന് വ്യാപകമായ ഉപയോഗമുണ്ട്. ആഗോള തലത്തിലും, ആഭ്യന്തര വ്യവസായത്തിലും 6.4 ശതമാനം, 8.3 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച 21-22 സാമ്പത്തിക വര്‍ഷത്തില്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ബെയറിംഗ് കമ്പനികളിലേക്കുള്ള ഔട്ട്സോഴ്സിംഗ് വര്‍ദ്ധിപ്പിക്കും.

2000 മില്ലിമീറ്റര്‍ വരെ വ്യാസമുള്ള കൂടുകള്‍ നിര്‍മ്മിക്കുന്ന ഹര്‍ഷ എഞ്ചിനീയറിംഗ് വലിയ വ്യാസമുള്ള പിച്ചള/സ്റ്റീല്‍ കൂടുകളിലേക്ക് വികസിപ്പിച്ചിരിക്കുന്നു, ഇത് വലിയ തോതില്‍ കമ്പനികള്‍ തന്നെ നിര്‍മ്മിക്കുന്നുണ്ട്.

വ്യവസായങ്ങള്‍ക്കിടയില്‍ വളരുന്ന ബെയറിംഗ് കേജ് ഡിമാന്‍ഡ് പിടിച്ചെടുക്കാവുന്ന വിധത്തില്‍ മികച്ചതാണ് ഹര്‍ഷ എഞ്ചിനീയറിംഗിന്റെ സ്ഥാനം. മറ്റ് പ്രത്യേകതരം പ്രിസിഷന്‍ ഘടകങ്ങളിലും ഇവി സെഗ്മെന്റിലും വര്‍ദ്ധിച്ചുവരുന്ന ശ്രദ്ധ അതിന്റെ ഇബിറ്റഡ മാര്‍ജിനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതാണ്. ഓട്ടോ/ഓട്ടോ അനുബന്ധ വളര്‍ച്ചാ വീണ്ടെടുപ്പും മിഡ്ക്യാപ്സിലെ ശക്തമായ ചലനവും കണക്കിലെടുക്കുമ്പോള്‍, ഐപിഒ മികച്ച രീതിയില്‍ പ്രകടനം നടത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ലിസ്റ്റിംഗ് നേട്ടങ്ങള്‍ക്കായി നിക്ഷേപകരോട് സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു, "മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് പറഞ്ഞു.