image

14 Sep 2022 6:29 AM GMT

Policy

വാര്‍ഷിക ചെലവ് കുറയ്ക്കുക ലക്ഷ്യം, ദേശീയ ലോജിസ്റ്റിക്സ് നയം ഉടന്‍

MyFin Desk

വാര്‍ഷിക ചെലവ് കുറയ്ക്കുക ലക്ഷ്യം, ദേശീയ ലോജിസ്റ്റിക്സ് നയം ഉടന്‍
X

Summary

  ഇന്ത്യയുടെ ദേശീയ ലോജിസ്റ്റിക്സ് നയം അടുത്ത ദിവസം പുറത്തിറക്കിയേക്കും. രാജ്യത്തുടനീളമുള്ള ചരക്ക് ഗതാഗതം സുഗമമാക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പ്രോസസ് റീ-എന്‍ജിനീയറിംഗ്, ഡിജിറ്റൈസേഷന്‍, മള്‍ട്ടി-മോഡല്‍ ട്രാന്‍സ്പോര്‍ട്ട് മുതലായ മേഖലകളേയും കേന്ദ്രീകരിച്ചാകും നയം രൂപീകരിക്കുക. 2020ലെ കേന്ദ്ര ബജറ്റിലാണ് നയം സംബന്ധിച്ച് ആദ്യം പ്രഖ്യാപനമുണ്ടായത്. ഉയര്‍ന്ന ലോജിസ്റ്റിക് ചെലവ് അന്താരാഷ്ട്ര വിപണിയില്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമത കുറയ്ക്കുന്നതിനാല്‍ ഈ നീക്കം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ലോജിസ്റ്റിക് ചെലവ് ജിഡിപിയുടെ 13-14 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്നതിനുള്ള […]


ഇന്ത്യയുടെ ദേശീയ ലോജിസ്റ്റിക്സ് നയം അടുത്ത ദിവസം പുറത്തിറക്കിയേക്കും. രാജ്യത്തുടനീളമുള്ള ചരക്ക് ഗതാഗതം സുഗമമാക്കുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പ്രോസസ് റീ-എന്‍ജിനീയറിംഗ്, ഡിജിറ്റൈസേഷന്‍, മള്‍ട്ടി-മോഡല്‍ ട്രാന്‍സ്പോര്‍ട്ട് മുതലായ മേഖലകളേയും കേന്ദ്രീകരിച്ചാകും നയം രൂപീകരിക്കുക. 2020ലെ കേന്ദ്ര ബജറ്റിലാണ് നയം സംബന്ധിച്ച് ആദ്യം പ്രഖ്യാപനമുണ്ടായത്.

ഉയര്‍ന്ന ലോജിസ്റ്റിക് ചെലവ് അന്താരാഷ്ട്ര വിപണിയില്‍ ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമത കുറയ്ക്കുന്നതിനാല്‍ ഈ നീക്കം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ലോജിസ്റ്റിക് ചെലവ് ജിഡിപിയുടെ 13-14 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ഈ മേഖല മെച്ചപ്പെടുത്തുന്നത് പരോക്ഷ ലോജിസ്റ്റിക്സ് ചെലവില്‍ 10 ശതമാനം കുറവ് വരുത്തുമെന്നും കയറ്റുമതിയില്‍ 5 മുതല്‍ 8 ശതമാനം വരെ വര്‍ധന വരുത്തുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ ലോജിസ്റ്റിക്സ് വിപണിയുടെ മൂല്യം 200 ബില്യണ്‍ ഡോളറിലധികം വരും. ഈ മേഖല 22 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഉപജീവനം നല്‍കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.