image

21 Sep 2022 3:51 AM GMT

Banking

ക്രെഡിറ്റ് കാര്‍ഡിലും യുപിഐ പേയ്‌മെന്റ്, റുപേ കാര്‍ഡ് അവതരിപ്പിച്ച് മൂന്ന് ബാങ്കുകള്‍

MyFin Desk

ക്രെഡിറ്റ് കാര്‍ഡിലും യുപിഐ പേയ്‌മെന്റ്, റുപേ കാര്‍ഡ് അവതരിപ്പിച്ച് മൂന്ന് ബാങ്കുകള്‍
X

Summary

  യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള റുപേ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ അവതരിപ്പിച്ച് രാജ്യത്തെ മൂന്ന് മുന്‍നിര ബാങ്കുകള്‍. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് സേവനം ആരംഭിച്ചത്. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം അറിയിച്ചത്. ഡെബിറ്റ് കാര്‍ഡിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും യുപിഐ പേയ്‌മെന്റ് നടത്തുന്നതു പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും വിനിമയം നടത്താമെന്ന ആര്‍ബിഐ പ്രഖ്യാപനം ഇക്കഴിഞ്ഞ ജൂലൈയിലാണ് വന്നത്. നേരത്തെയുള്ള രീതിയനുസരിച്ച് […]


യുപിഐ ഉപയോഗിച്ചുകൊണ്ടുള്ള റുപേ ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ അവതരിപ്പിച്ച് രാജ്യത്തെ മൂന്ന് മുന്‍നിര ബാങ്കുകള്‍. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ഇന്ത്യന്‍ ബാങ്ക് എന്നിവയാണ് സേവനം ആരംഭിച്ചത്. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക്ക് ഫെസ്റ്റില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം അറിയിച്ചത്. ഡെബിറ്റ് കാര്‍ഡിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയും യുപിഐ പേയ്‌മെന്റ് നടത്തുന്നതു പോലെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചും വിനിമയം നടത്താമെന്ന ആര്‍ബിഐ പ്രഖ്യാപനം ഇക്കഴിഞ്ഞ ജൂലൈയിലാണ് വന്നത്.

നേരത്തെയുള്ള രീതിയനുസരിച്ച് യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) പേയ്‌മെന്റ് നടത്തണമെങ്കില്‍ നമ്മുടെ അക്കൗണ്ടില്‍ പണം വേണം. ഡെബിറ്റ് കാര്‍ഡ് നമ്പറിലൂടെയും അക്കൗണ്ട് നമ്പറിലൂടെയും ഇത് നടത്താം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അല്ലെങ്കില്‍ ഏതെങ്കിലും ആപ്പ് വഴി പണക്കൈമാറ്റം നടത്തുമ്പോള്‍ നമ്മുടെ സേവിംഗ്‌സ് അക്കൗണ്ടിലോ കറണ്ട് അക്കൗണ്ടിലോ ഉള്ള പണമാണ് ഇങ്ങനെ ഡെബിറ്റ് ആകുക.

എന്നാല്‍ അക്കൗണ്ടില്‍ പണമില്ലാത്ത ക്രെഡിറ്റ് കാര്‍ഡ് അഥവാ വായ്പാ കാര്‍ഡുപയോഗിച്ചും ഇനി യുപിഐ ഇടപാടുകള്‍ നടത്താമെന്ന് ചുരുക്കം. അതിനായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുന്നതു പോലെ ബന്ധപ്പെട്ട പേയ്‌മെന്റ് ആപ്പില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കി ഇടപാട് പൂര്‍ത്തിയാക്കാം. പണമില്ലെങ്കിലും ആവശ്യം നടത്താമെന്ന ഇടപാടുകാരുടെ സൗകര്യത്തിന് പുറമേ ഇത്തരം ഒരു സാധ്യത ക്രെഡിറ്റ് കാര്‍ഡ് ബിസിനസിന് വലിയ അനുഗ്രഹവുമാണ്.