image

22 Sep 2022 3:49 AM GMT

പഞ്ചസാര നിര്‍മ്മാണ മേഖലയിലെ ആവശ്യങ്ങള്‍ പരിഗണിക്കും: ഭക്ഷ്യ സെക്രട്ടറി

MyFin Desk

പഞ്ചസാര നിര്‍മ്മാണ മേഖലയിലെ ആവശ്യങ്ങള്‍ പരിഗണിക്കും: ഭക്ഷ്യ സെക്രട്ടറി
X

Summary

  ഡെല്‍ഹി: പഞ്ചസാര നിര്‍മ്മാണ മേഖലയിലെ കയറ്റുമതി ക്വാട്ട, താങ്ങുവില, എഥനോള്‍ വില എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുദാന്‍ഷു പാണ്ഡേ. 2022-23 വിപണന വര്‍ഷത്തേക്കുള്ള (ഒക്ടോബര്‍-സെപ്റ്റംബര്‍) കയറ്റുമതി ക്വാട്ട നേരത്തെ പ്രഖ്യാപിക്കണമെന്നും രാജ്യത്ത് 8 ദശലക്ഷം ടണ്‍ പഞ്ചസാര അധിമുണ്ടെന്നും ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഐഎസ്എംഎ) പ്രസിഡന്റ് ആദിത്യ ജുന്‍ജുന്‍വാല ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കുറഞ്ഞ താങ്ങുവില കിലോയ്ക്ക് 31 രൂപയില്‍ നിന്ന് 35-36 രൂപയായി ഉയര്‍ത്തണമെന്നും എഥനോള്‍ വില […]


ഡെല്‍ഹി: പഞ്ചസാര നിര്‍മ്മാണ മേഖലയിലെ കയറ്റുമതി ക്വാട്ട, താങ്ങുവില, എഥനോള്‍ വില എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുദാന്‍ഷു പാണ്ഡേ. 2022-23 വിപണന വര്‍ഷത്തേക്കുള്ള (ഒക്ടോബര്‍-സെപ്റ്റംബര്‍) കയറ്റുമതി ക്വാട്ട നേരത്തെ പ്രഖ്യാപിക്കണമെന്നും രാജ്യത്ത് 8 ദശലക്ഷം ടണ്‍ പഞ്ചസാര അധിമുണ്ടെന്നും ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഐഎസ്എംഎ) പ്രസിഡന്റ് ആദിത്യ ജുന്‍ജുന്‍വാല ആവശ്യപ്പെട്ടിരുന്നു. കൂടാതെ, കുറഞ്ഞ താങ്ങുവില കിലോയ്ക്ക് 31 രൂപയില്‍ നിന്ന് 35-36 രൂപയായി ഉയര്‍ത്തണമെന്നും എഥനോള്‍ വില വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത വിപണന വര്‍ഷത്തേക്കുള്ള പഞ്ചസാരയുടെ കയറ്റുമതി ക്വാട്ട സര്‍ക്കാര്‍ ഒക്ടോബറില്‍ പ്രഖ്യാപിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റോളര്‍ ഫ്‌ളോര്‍ മില്ലേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ആര്‍എഫ്എംഎഫ്‌ഐ) 82-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞിരുന്നു.
മേയില്‍ 100 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പിന്നീട് 12 ലക്ഷം ടണ്‍ കൂടി അനുവദിച്ചു. ഇത് 2021-22 വിപണന വര്‍ഷത്തിലെ മൊത്തം കയറ്റുമതി ക്വാട്ട 112 ലക്ഷം ടണ്ണായി ഉയര്‍ത്തി. ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 2020-21 വിപണന വര്‍ഷത്തില്‍ 70 ലക്ഷം ടണ്ണും, 2019-20 ല്‍ 59 ലക്ഷം ടണ്ണും, 2018-19 ല്‍ 38 ലക്ഷം ടണ്ണുമാണ്.