image

22 Sep 2022 7:03 AM GMT

News

മുദ്രാ വായ്പ പ്രായോഗിക തലത്തില്‍ ഉപയോഗശൂന്യം- ചിദംബരം

MyFin Desk

മുദ്രാ വായ്പ പ്രായോഗിക തലത്തില്‍ ഉപയോഗശൂന്യം- ചിദംബരം
X

Summary

ബിസിനസ് പ്രോത്സാഹിപ്പിക്കുന്നത് പരിഗണിച്ചാല്‍ മുദ്ര വായ്പകള്‍ പ്രായോഗിക തലത്തില്‍ ഉപയോഗശൂന്യമാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. മുദ്ര വായ്പ പദ്ധതിക്ക് കിഴില്‍ നിഷ്‌ക്രിയാസ്തികള്‍ കുമിഞ്ഞു കൂടുന്നതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂക്ഷമ സംരംഭങ്ങള്‍ക്ക് നല്‍കി വരുന്നതാണ്മു മുദ്ര വായ്പ. തമിഴ്നാട് പോണ്ടിച്ചേരി മേഖലയില്‍ 2021-22 ല്‍ 1000 കോടി രൂപയുടെ മുദ്ര വായ്പാ നല്‍കിയതായി എസ്ബിഐ വമ്പ് പറയുന്നുണ്ട്. 26,750 സംരംഭങ്ങള്‍ക്കാണ് ഇത് നല്‍കിയത്. കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് 3.73 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. ഇത് […]


ബിസിനസ് പ്രോത്സാഹിപ്പിക്കുന്നത് പരിഗണിച്ചാല്‍ മുദ്ര വായ്പകള്‍ പ്രായോഗിക തലത്തില്‍ ഉപയോഗശൂന്യമാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. മുദ്ര വായ്പ പദ്ധതിക്ക് കിഴില്‍ നിഷ്‌ക്രിയാസ്തികള്‍ കുമിഞ്ഞു കൂടുന്നതില്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൂക്ഷമ സംരംഭങ്ങള്‍ക്ക് നല്‍കി വരുന്നതാണ്മു മുദ്ര വായ്പ.

തമിഴ്നാട് പോണ്ടിച്ചേരി മേഖലയില്‍ 2021-22 ല്‍ 1000 കോടി രൂപയുടെ മുദ്ര വായ്പാ നല്‍കിയതായി എസ്ബിഐ വമ്പ് പറയുന്നുണ്ട്. 26,750 സംരംഭങ്ങള്‍ക്കാണ് ഇത് നല്‍കിയത്. കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് 3.73 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. ഇത് വച്ച് ഒരു വ്യവസായം തുടങ്ങുന്നത് എങ്ങനെയാണെന്നും എത്ര പേര്‍ക്ക തൊഴില്‍ സൃഷ്ടിക്കാനാകുമെന്നുമാണ് ചിദംബരം ട്വിറ്ററിലൂടെ ചോദിക്കുന്നത്.


2015 ഏപ്രില്‍ എട്ടിനാണ് പ്രധാന്‍ മന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചത്. സൂക്ഷമ, ചെറുകിട കാര്‍ഷിക-കേര്‍പ്പറേറ്റ് ഇതര മേഖലയില്‍ 10 ലക്ഷം രൂപവരെയാണ് മുദ്ര വായ്പയിലൂടെ ലഭിക്കുക.