image

23 Sep 2022 3:34 AM GMT

Buy/Sell/Hold

എസ്ആര്‍എഫ് ഓഹരി വാങ്ങാം: ജെഎം ഫിനാൻഷ്യൽ

Bijith R

എസ്ആര്‍എഫ് ഓഹരി വാങ്ങാം: ജെഎം ഫിനാൻഷ്യൽ
X

Summary

കമ്പനി: എസ്ആര്‍എഫ് ശുപാർശ: വാങ്ങുക (12 മാസത്തെ നിക്ഷേപ കാലാവധി) നിലവിലെ വിപണി വില: 2603.95 രൂപ (23/09/22) ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ റഫ്രിജറന്റ് വാതക വില ഉയർന്ന് എത്ര കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ ഇപ്പോഴും ആശങ്കാകുലരാണ്. റഫ്രിജറന്റ് ഗ്യാസ് ഉല്‍പ്പാദനം ഊര്‍ജ അധിഷ്ഠിതമായതിനാൽ അതിന്റെ വില സമീപകാലത്ത് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് ജെഎം ഫിനാന്‍ഷ്യലിലെ വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. ഒരു ടണ്‍ റഫ്രിജന്റ് ഗ്യാസ് ഉത്പാദിപ്പിക്കാന്‍ മണിക്കൂറില്‍ 926 കിലോ വാട്ട് […]


കമ്പനി: എസ്ആര്‍എഫ്
ശുപാർശ: വാങ്ങുക
(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 2603.95 രൂപ (23/09/22)
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ

റഫ്രിജറന്റ് വാതക വില ഉയർന്ന് എത്ര കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ ഇപ്പോഴും ആശങ്കാകുലരാണ്. റഫ്രിജറന്റ് ഗ്യാസ് ഉല്‍പ്പാദനം ഊര്‍ജ അധിഷ്ഠിതമായതിനാൽ അതിന്റെ വില സമീപകാലത്ത് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് ജെഎം ഫിനാന്‍ഷ്യലിലെ വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. ഒരു ടണ്‍ റഫ്രിജന്റ് ഗ്യാസ് ഉത്പാദിപ്പിക്കാന്‍ മണിക്കൂറില്‍ 926 കിലോ വാട്ട് ഊര്‍ജ്ജവും 2.57 മില്യണ്‍ ടണ്‍ നീരാവിയും ആവശ്യമാണ്. കൂടാതെ, വലിയ അളവില്‍ കാസ്റ്റിക് സോഡ, ക്ലോറിന്‍, ക്ലോറോമിഥെന്‍ എന്നിവയും ആവശ്യമാണ്. ഒരു ടണ്‍ ക്ലോറോമിഥെന്‍ ഉത്പാദിപ്പിക്കാന്‍ മണിക്കൂറില്‍ 359 കിലോ വാട്ട് ഊര്‍ജ്ജം, 1.35 മില്യണ്‍ ടണ്‍ നീരാവി എന്നിവ ആവശ്യമാണ്.

യൂറോപ്പിലെ നിലവിലെ ഊര്‍ജ്ജ പ്രതിസന്ധി, ചൈനയിലെ ഊര്‍ജ്ജ കേന്ദ്രീകൃത വ്യവസായങ്ങൾ നേരിടുന്ന വൈദ്യുതി വിലയിലെ വര്‍ദ്ധനവ് എന്നിവ മൂലം റഫ്രിജന്റ് വാതകത്തിന്റെ വില സമീപ കാലത്ത് ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് ബ്രോക്കറേജ് ഹൗസിന്റെ വിശ്വാസം.

ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ വിലയുടെ പ്രവണത 2023 സാമ്പത്തിക വര്‍ഷം അവസാനം വരെ തുടരുകയാണെങ്കിൽ എസ്ആർഎഫ് ന്റെ 2022-23 ലെ പലിശക്കും നികുതിക്കും മുൻപുള്ള ആദായത്തിന്റെ (EBIT) 60 ശതമാനം വരെ റഫ്രിജറന്റ് വാതകം സംഭാവന ചെയ്യുമെന്നാണ് ജെ എം ഫിനാൻഷ്യൽ കരുതുന്നത്. 2021-22 -ൽ ഇത് 47- 48 ശതമാനമായിരുന്നു.

2024 സാമ്പത്തിക വര്‍ഷത്തില്‍ റഫ്രിജന്റ് വാതക വില 20-30 ശതമാനം താഴ്ന്നാലും, സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍, അധിക എച്ച്എഫ്‌സി വോള്യങ്ങള്‍, പോളി ടെട്രാ ഫ്‌ലൂറോ എത്തിലീന്‍ (PTFE) ഉല്പാദനത്തിലെ ശക്തമായ വളര്‍ച്ച എന്നിവ മൂലം എസ്ആര്‍എഫിന്റെ എബിറ്റ് 8-10 ശതമാനം വളര്‍ച്ച കൈവരിക്കാനാകും. 2024 നപ്പുറം, ഹൈഡ്രോ ഫ്ലൂറോ കാർബൺ () വിലയിലുണ്ടാകുന്ന ഇടിവ് 2500 കോടി രൂപയുടെ കെമിക്കല്‍സ് മൂലധന ചെലവിലൂടെ നികത്താനാവുമെന്നു കരുതുന്നു. എന്നിരുന്നാലും എച്ച്എഫ്സി വില കുറയാനുള്ള സാധ്യത വളരെ കുറവാണെന്നും ബ്രോക്കറേജ് ഹൗസ് വിശ്വസിക്കുന്നു.