image

24 Sep 2022 11:12 PM GMT

Power

19,500 കോടി രൂപയുടെ സോളാര്‍ മൊഡ്യൂള്‍ പദ്ധതിയുമായി കേന്ദ്രം

PTI

19,500 കോടി രൂപയുടെ സോളാര്‍ മൊഡ്യൂള്‍ പദ്ധതിയുമായി കേന്ദ്രം
X

Summary

ഡെല്‍ഹി: സോളാര്‍ പാനലുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുവാന്‍ 19,500 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയ്ക്ക് (പിഎല്‍ഐ) കാബിനറ്റിന്റെ അംഗീകാരം. മേഖലയിലേക്ക് 94,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൂര്‍ണ്ണമായും ഭാഗികമായും സംയോജിപ്പിച്ച സോളാര്‍ പിവി മൊഡ്യൂളുകളിലൂടെ പ്രതിവര്‍ഷം 65,000 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുണ്ടാകും എന്നതാണ് പദ്ധതിയുടെ നേട്ടം. മാത്രമല്ല, മേഖലയില്‍ ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. പുനരുപയോഗ ഊര്‍ജ […]


ഡെല്‍ഹി: സോളാര്‍ പാനലുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുവാന്‍ 19,500 കോടി രൂപയുടെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയ്ക്ക് (പിഎല്‍ഐ) കാബിനറ്റിന്റെ അംഗീകാരം.

മേഖലയിലേക്ക് 94,000 കോടി രൂപയുടെ നിക്ഷേപം എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പൂര്‍ണ്ണമായും ഭാഗികമായും സംയോജിപ്പിച്ച സോളാര്‍ പിവി മൊഡ്യൂളുകളിലൂടെ പ്രതിവര്‍ഷം 65,000 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുണ്ടാകും എന്നതാണ് പദ്ധതിയുടെ നേട്ടം.

മാത്രമല്ല, മേഖലയില്‍ ഏകദേശം 2 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇറക്കുമതി കുറയ്ക്കുന്നതിനുമുള്ള ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഏകദേശം 1.37 ലക്ഷം കോടി രൂപയുടെ ഇറക്കുമതി കുറയ്ക്കുന്നതിന് പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. സുതാര്യമായ പ്രക്രിയയിലൂടെയാകും പദ്ധതിയിലേക്കുള്ള സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളെ തിരഞ്ഞെടുക്കുക.

സോളാര്‍ പാനല്‍ നിര്‍മ്മാണ പ്ലാന്റുകള്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം 5 വര്‍ഷത്തേക്ക് പിഎല്‍ഐ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഇറക്കിയ അറിയിപ്പിലുണ്ട്.