image

2 Oct 2022 7:40 AM GMT

Automobile

സെപ്റ്റംബർ വില്‍പ്പനയില്‍ 9% വര്‍ധനവ് രേഖപ്പെടുത്തി ടിവിഎസ് മോട്ടോര്‍

Myfin Editor

സെപ്റ്റംബർ വില്‍പ്പനയില്‍ 9% വര്‍ധനവ് രേഖപ്പെടുത്തി ടിവിഎസ് മോട്ടോര്‍
X

Summary

ഡെല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി 3,79,011 വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് സെപ്തംബറിലെ മൊത്തം വില്‍പ്പനയില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.  കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി മൊത്തം 3,47,156 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മാസം, മൊത്തം ഇരുചക്രവാഹന വില്‍പ്പന 9 ശതമാനം വര്‍ധിച്ച് 3,61,729 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,32,511 എണ്ണമായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 2021 സെപ്റ്റംബറിലെ 2,44,084 എണ്ണത്തില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 2,83,878 എണ്ണമായിരുന്നു.


ഡെല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി 3,79,011 വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് സെപ്തംബറിലെ മൊത്തം വില്‍പ്പനയില്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി മൊത്തം 3,47,156 വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മാസം, മൊത്തം ഇരുചക്രവാഹന വില്‍പ്പന 9 ശതമാനം വര്‍ധിച്ച് 3,61,729 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,32,511 എണ്ണമായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന 2021 സെപ്റ്റംബറിലെ 2,44,084 എണ്ണത്തില്‍ നിന്ന് 16 ശതമാനം വര്‍ധിച്ച് 2,83,878 എണ്ണമായിരുന്നു.
Tags: