image

3 Oct 2022 1:41 AM GMT

People

കാറ്റിന് 14,000 കോടിയുടെ മൂല്യമുണ്ടാക്കിയ സുസ്ലോണ്‍ എനര്‍ജി ഉടമ തുള്‍സി താന്തി വിട വാങ്ങി

MyFin Desk

കാറ്റിന് 14,000 കോടിയുടെ മൂല്യമുണ്ടാക്കിയ സുസ്ലോണ്‍ എനര്‍ജി ഉടമ തുള്‍സി താന്തി വിട വാങ്ങി
X

Summary

  ഇന്ത്യയില്‍ വിന്‍ഡ് എനര്‍ജിയെ വ്യാവസായികമായി ഉപയോഗിക്കാന്‍ വഴിയൊരുക്കിയ തുള്‍സി തന്തിയുടെ വിയോഗം പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ തീരാനഷ്ടമാണ്. സുസ് ലോണ്‍ എനര്‍ജിയുടെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം. 1995 ലാണ് തന്തി ഒരു ജര്‍മന്‍ കമ്പനിയുടെ സഹായത്തോടെ കാറ്റില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സുസ്ലോണിന് രൂപം നല്‍കുന്നത്. കമ്പനിയുടെ 1,200 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യുവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ സംബന്ധിച്ച് മടങ്ങവെയാണ് തുള്‍സിയുടെ അന്ത്യം. സുസ്ലോണ്‍ എനര്‍ജിയുടെ അവകാശ ഓഹരി വിതരണം ഒക്ടോബര്‍ […]


ഇന്ത്യയില്‍ വിന്‍ഡ് എനര്‍ജിയെ വ്യാവസായികമായി ഉപയോഗിക്കാന്‍ വഴിയൊരുക്കിയ തുള്‍സി തന്തിയുടെ വിയോഗം പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ തീരാനഷ്ടമാണ്. സുസ് ലോണ്‍ എനര്‍ജിയുടെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം. 1995 ലാണ് തന്തി ഒരു ജര്‍മന്‍ കമ്പനിയുടെ സഹായത്തോടെ കാറ്റില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന സുസ്ലോണിന് രൂപം നല്‍കുന്നത്. കമ്പനിയുടെ 1,200 കോടി രൂപയുടെ അവകാശ ഓഹരി ഇഷ്യുവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ സംബന്ധിച്ച് മടങ്ങവെയാണ് തുള്‍സിയുടെ അന്ത്യം.
സുസ്ലോണ്‍ എനര്‍ജിയുടെ അവകാശ ഓഹരി വിതരണം ഒക്ടോബര്‍ 11 മുതല്‍ 20 വരെ നടത്താന്‍ തീരുമാനിച്ചിരുന്നു. 1200 കോടി രൂപയുടേതാണ് ഇഷ്യു. മൂന്നു രൂപ പ്രീമിയം അടക്കം അവകാശ ഓഹരി ഒന്നിന് അഞ്ചു രൂപ എന്ന നിലയില്‍ 240 കോടി ഓഹരികളാവും കമ്പനി നല്‍കുക.

1958 ഫെബ്രുവരി രണ്ടിന് രാജ്കോട്ടിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊമേഴ്സും, മെക്കാനിക്കല്‍ എഞ്ചിനീയറിംഗും പഠിച്ച താന്തി 1990 ല്‍ സൂറത്തില്‍ ഒരു ടെക്സ്‌റ്റൈല്‍ യൂണിറ്റ് ആരംഭിച്ചു. 1995 ല്‍ ആരംഭിച്ച സുസ് ലോണ്‍ വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകളുടെ ഡിസൈനിംഗ് ആരംഭിക്കുയും, 1996 മാര്‍ച്ചില്‍ കമ്പനിയുടെ ആദ്യത്തെ 0.27 മെഗാവാട്ട് ഗതികോര്‍ജ്ജ ജനറേറ്റര്‍ ഇന്ത്യന്‍ പെട്രോകെമിക്കല്‍സിന് (ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്) നല്‍കുകയും ചെയ്തു.

2005 ഒക്ടോബര്‍ 19ന്, സുസ്ലോണ്‍ എനര്‍ജി, 35 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കമ്പനിയുടെ മൂല്യം 13,850 കോടി രൂപയായിരുന്നു. 2006 മാര്‍ച്ചില്‍, ഗതികോര്‍ജ്ജ ടര്‍ബൈനുകളുടെ നിര്‍മ്മാതാക്കളെന്ന നിലയില്‍ സുസ് ലോണിന് ആഗോളതലത്തില്‍ അഞ്ചാം സ്ഥാനവും ഇന്ത്യന്‍ വിപണിയുടെ 50 ശതമാനം പങ്കാളിത്തവുമുണ്ടായിരുന്നു. കമ്പനി ഗതികോര്‍ജ്ജ് ടര്‍ബൈന്‍ ജനറേറ്ററുകള്‍ നിര്‍മ്മിക്കുകയും അവയുടെ അനുബന്ധ സേവനങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. നിലവില്‍ 17 രാജ്യങ്ങളില്‍ സുസ് ലോണിന് സാന്നിധ്യമുണ്ട്.

ജൂണ്‍ 30 വരെ ഇന്ത്യയില്‍ 13.45 ജിഗാവാട്ട് ഗതികോര്‍ജ്ജ സ്ഥാപിത ശേഷിയാണ് കമ്പനിക്കുള്ളത്. ഇന്ത്യയ്ക്ക് പുറത്ത് 5.96 ജിഗ വാട്ട് ഇന്‍സ്റ്റാളേഷനുകളും കമ്പനിക്കുണ്ട്.
ഏകദേശം 14,000 കോടി രൂപയുടെ നിക്ഷേപമുള്ള സുസ് ലോണിന് ഗുജറാത്തില്‍ 1,800 മെഗാവാട്ട് കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇതില്‍ ഭൂരിഭാഗവും കച്ചിലാണ്. സുസ്ലോണ്‍ അടുത്തിടെ വാഗ്ദാനം ചെയ്ത നിക്ഷേപങ്ങളില്‍ കച്ചിലെ നിര്‍ദ്ദിഷ്ട ഹൈബ്രിഡ് എനര്‍ജി പാര്‍ക്കും ഉള്‍പ്പെടുന്നു. ഗുജറാത്തിലെ ഗാന്ധിധാമില്‍ കമ്പനിക്ക് ഗതികോര്‍ജ്ജ ടവറും, ഭുജിലെ യൂണിറ്റില്‍ റോട്ടര്‍ ബ്ലേഡുകളും നിര്‍മ്മിക്കുന്നുണ്ട്. വഡോദരയില്‍, കമ്പനിയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബ്ലേഡ് ടെസ്റ്റിംഗ് സെന്ററും ഉണ്ട്.