image

2 Oct 2022 10:30 PM GMT

Oil and Gas

വാണിജ്യ എല്‍പിജി വില 25.50 രൂപ കുറച്ചു; എടിഎഫ് 4.5 ശതമാനവും

Agencies

വാണിജ്യ എല്‍പിജി വില 25.50 രൂപ കുറച്ചു; എടിഎഫ് 4.5 ശതമാനവും
X

Summary

ഡെല്‍ഹി: ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില 4.5 ശതമാനവും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജിയുടെ 19 കിലോ സിലിണ്ടറിന് 25.5 രൂപയും കുറച്ചു. ഇതോടെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,885 രൂപയില്‍ നിന്ന് 1,859.50 രൂപയായി കുറഞ്ഞു. അതേസമയം, ഗാര്‍ഹിക എല്‍പിജിയുടെ14.2 കിലോ സിലിണ്ടറിന് വില 1,053 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര ഊര്‍ജ വില കുറയുന്നതിന്റെ ഭാഗമായി ജൂണിനു ശേഷം വാണിജ്യ എല്‍പിജിയുടെ വിലയിലെ ആറാമത്തെ കുറവാണിത്. […]


ഡെല്‍ഹി: ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വില 4.5 ശതമാനവും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജിയുടെ 19 കിലോ സിലിണ്ടറിന് 25.5 രൂപയും കുറച്ചു.

ഇതോടെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,885 രൂപയില്‍ നിന്ന് 1,859.50 രൂപയായി കുറഞ്ഞു.

അതേസമയം, ഗാര്‍ഹിക എല്‍പിജിയുടെ14.2 കിലോ സിലിണ്ടറിന് വില 1,053 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

അന്താരാഷ്ട്ര ഊര്‍ജ വില കുറയുന്നതിന്റെ ഭാഗമായി ജൂണിനു ശേഷം വാണിജ്യ എല്‍പിജിയുടെ വിലയിലെ ആറാമത്തെ കുറവാണിത്. കഴിഞ്ഞ നാലു മാസത്തിനിടയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 494.50 രൂപയാണ് കുറഞ്ഞത്. .

ഇതേ കാലയളവിൽ ദേശീയ തലസ്ഥാനത്ത് ജെറ്റ് ഇന്ധന വില 5,521.17 രൂപ കുറഞ്ഞ് ഒരു കിലോ ലിറ്ററിന് 115,520.27 രൂപയായി. പ്രാദേശിക നികുതികളെയും മറ്റും ആശ്രയിച്ച് നിരക്കുകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

വാണിജ്യ എല്‍പിജി നിരക്കുകള്‍ മാസത്തിലൊരിക്കല്‍ പരിഷ്‌കരിക്കുമ്പോള്‍ എടിഎഫ് വില രണ്ടാഴ്ച കൂടുമ്പോളാണ് മാറ്റുന്നത്.

സെപ്തംബര്‍ 16ന് വിമാന ഇന്ധന വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല. അതിനുമുമ്പ് സെപ്തംബര്‍ ഒന്നിന് ഇത് 0.7 ശതമാനം കുറച്ചിരുന്നു.