image

3 Oct 2022 3:16 AM GMT

സാധരണക്കാരെ സമ്പദ് വ്യവസ്ഥയിലേക്ക് ഉള്‍ചേര്‍ക്കാന്‍ പ്രത്യേക കാമ്പെയ്ന്‍ 15 മുതല്‍

MyFin Bureau

സാധരണക്കാരെ സമ്പദ് വ്യവസ്ഥയിലേക്ക് ഉള്‍ചേര്‍ക്കാന്‍ പ്രത്യേക കാമ്പെയ്ന്‍ 15 മുതല്‍
X

Summary

ഡെല്‍ഹി: ബാങ്കിംഗ് രംഗത്തേയ്ക്ക് കൂടുതല്‍ പേരെ, പ്രത്യേകിച്ച് കാര്‍ഷിമേഖലയിലുള്ളവരെ ഉള്‍ചേര്‍ക്കുന്നതിന് വേണ്ടി ധനമന്ത്രാലയം ഒക്ടോബര്‍ 15 മുതല്‍ പ്രത്യേക സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കാമ്പെയ്ന്‍ ആരംഭിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കവറേജ് വിപുലീകരിക്കുന്നതും ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 26 വരെയുള്ള കാമ്പെയ്‌നില്‍ ഉള്‍പ്പെടും. ഇവ കൂടാതെ മൊബൈല്‍/ആധാര്‍ സീഡിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കും. ബാങ്ക് അക്കൗണ്ടുകള്‍, യോഗ്യരായ വ്യക്തികള്‍ക്കുള്ള ഇന്‍ഷുറന്‍സ്/പെന്‍ഷന്‍ പദ്ധതികള്‍, കോള്‍ഡ്-ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഉത്പന്ന സംഘടനകള്‍ക്കും (എഫ്പിഒകള്‍) എസ്എച്ച്ജികള്‍ക്കും വായ്പ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ […]


ഡെല്‍ഹി: ബാങ്കിംഗ് രംഗത്തേയ്ക്ക് കൂടുതല്‍ പേരെ, പ്രത്യേകിച്ച് കാര്‍ഷിമേഖലയിലുള്ളവരെ ഉള്‍ചേര്‍ക്കുന്നതിന് വേണ്ടി ധനമന്ത്രാലയം ഒക്ടോബര്‍ 15 മുതല്‍ പ്രത്യേക സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കാമ്പെയ്ന്‍ ആരംഭിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കവറേജ് വിപുലീകരിക്കുന്നതും ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 26 വരെയുള്ള കാമ്പെയ്‌നില്‍ ഉള്‍പ്പെടും. ഇവ കൂടാതെ മൊബൈല്‍/ആധാര്‍ സീഡിംഗിലും ശ്രദ്ധ കേന്ദ്രീകരിക്കും.

ബാങ്ക് അക്കൗണ്ടുകള്‍, യോഗ്യരായ വ്യക്തികള്‍ക്കുള്ള ഇന്‍ഷുറന്‍സ്/പെന്‍ഷന്‍ പദ്ധതികള്‍, കോള്‍ഡ്-ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഉത്പന്ന സംഘടനകള്‍ക്കും (എഫ്പിഒകള്‍) എസ്എച്ച്ജികള്‍ക്കും വായ്പ വിതരണം തുടങ്ങിയ കാര്യങ്ങളില്‍ കാമ്പെയ്ന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കൂടാതെ മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കായി മുദ്ര, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കവറേജ് എന്നിവ വിപുലീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.