image

6 Oct 2022 6:29 AM GMT

Banking

'പ്രിയപ്പെട്ട ഇപിഎഫ്ഒ എന്റെ പലിശ എവിടെയാണ്'?

Wilson k Varghese

EPFO
X

Summary

ഡെല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ നല്‍കുന്നതില്‍ കാലതാമസം വരുന്നു എന്ന വിവാദത്തിന് പിന്നാലെ ഒരു അംഗത്തിനും പലിശ നഷ്ടപ്പെടില്ല എന്ന വ്യക്തമാക്കി ധനമന്ത്രാലയം. ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാനും ഇന്‍ഫോസിസ് മുന്‍ ഡയറക്ടറുമായ മോഹന്‍ദാസ് പൈയുടെ ഒരു ലേഖനമാണ് പലിശ വിവാദത്തിന് തുടക്കം കുറിച്ചത്. 'പ്രിയപ്പെട്ട ഇപിഎഫ്ഒ, എന്റെ പലിശ എവിടെയാണ്? എന്ന് ആരംഭിക്കുന്ന ലേഖനത്തില്‍ വര്‍ഷങ്ങളായി, സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശ നിരക്ക് ഇപിഎഫ്ഒയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിക്കുന്ന […]


ഡെല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ നല്‍കുന്നതില്‍ കാലതാമസം വരുന്നു എന്ന വിവാദത്തിന് പിന്നാലെ ഒരു അംഗത്തിനും പലിശ നഷ്ടപ്പെടില്ല എന്ന വ്യക്തമാക്കി ധനമന്ത്രാലയം. ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാനും ഇന്‍ഫോസിസ് മുന്‍ ഡയറക്ടറുമായ മോഹന്‍ദാസ് പൈയുടെ ഒരു ലേഖനമാണ് പലിശ വിവാദത്തിന് തുടക്കം കുറിച്ചത്. 'പ്രിയപ്പെട്ട ഇപിഎഫ്ഒ, എന്റെ പലിശ എവിടെയാണ്? എന്ന് ആരംഭിക്കുന്ന ലേഖനത്തില്‍ വര്‍ഷങ്ങളായി, സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശ നിരക്ക് ഇപിഎഫ്ഒയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തീരുമാനിക്കുന്ന സമയവും അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ യഥാര്‍ത്ഥത്തില്‍ ക്രെഡിറ്റ് ചെയ്യുന്ന സമയവും തമ്മില്‍ വളരെ കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.

ഉദ്യോഗസ്ഥ വിഭാഗത്തിന്റെ കാര്യക്ഷമതയില്ലായ്മ മൂലം പൗരന്മാര്‍ എന്തിന് കഷ്ടപ്പെടണമെന്ന് അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. ഈ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഒരു വരിക്കാരനും പലിശ നഷ്ടപ്പെടില്ല എന്ന് ധനമന്ത്രാലയം പ്രതികരിച്ചത്. എല്ലാ ഇപിഎഫ് വരിക്കാരുടെയും അക്കൗണ്ടുകളില്‍ പലിശ ക്രെഡിറ്റ് ചെയ്യുന്നുണ്ടെന്ന് ധനമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.തന്റെ ആശങ്കകളോട് പ്രതികരിച്ചതിന് ധനമന്ത്രാലയത്തോട് നന്ദി പറഞ്ഞെങ്കിലും എല്ലാ വര്‍ഷവും പലിശ ക്രെഡിറ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് വിശദീകരിക്കാമോ എന്ന് അദ്ദേഹം ഓര്‍ഗനൈസേഷനോട് ചോദിച്ചു.

കൂടാതെ പൂര്‍ണ്ണമായും ഇലക്ട്രോണിക് അക്കൗണ്ടുകളുള്ള ഇപിഎഫ്ഒയ്ക്ക് എന്തുകൊണ്ട് വര്‍ഷാവസാനം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പലിശ ക്രെഡിറ്റ് ചെയ്യാന്‍ കഴിയില്ല? മാര്‍ച്ച് അവസാനം വരെ പലിശ ക്രെഡിറ്റ് ചെയ്തില്ലെങ്കില്‍ മെയ് മാസത്തില്‍ വിരമിക്കുന്ന ഒരു വരിക്കാരന് എങ്ങനെ പണമടയ്ക്കാം? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, 2021-22 വര്‍ഷത്തേക്കുള്ള ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.1 ശതമാനമായി കുറയ്ക്കുന്നതിന് ഈ വര്‍ഷം ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.