image

6 Oct 2022 5:13 AM GMT

Investments

റിസ്ക് കുറഞ്ഞ നിക്ഷേപമാണോ ലക്ഷ്യം? എഫ്ഡി പരിഗണിക്കാം, വിവിധ ബാങ്കുകളുടെ നിരക്കുകൾ

MyFin Desk

റിസ്ക് കുറഞ്ഞ നിക്ഷേപമാണോ ലക്ഷ്യം?  എഫ്ഡി പരിഗണിക്കാം, വിവിധ ബാങ്കുകളുടെ നിരക്കുകൾ
X

Summary

  ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപങ്ങളും വാഗ്ദാനം ചെയ്യുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ പദ്ധതികളാണ് സ്ഥിര നിക്ഷേപങ്ങള്‍. നിക്ഷേപകര്‍ക്ക് വരുമാനം ഉറപ്പു നല്‍കുന്ന പദ്ധതിയായതിനാല്‍ വിപണികളിലെ റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഇത്. നടപ്പു സാമ്പത്തിക വര്‍ഷം വര്‍ധിച്ച പണപ്പെരുപ്പവും രൂപയുടെ മൂല്യ തകര്‍ച്ചയും കണക്കിലെടുത്തു ആര്‍ബിഐ തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ മെയ് മാസത്തിനു ശേഷം 1 .90 ശതമാനം വര്‍ധനവാണ് റിപ്പോ നിരക്കില്‍ ഉണ്ടായത്. […]


ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപങ്ങളും വാഗ്ദാനം ചെയ്യുന്ന അപകട സാധ്യത കുറഞ്ഞ നിക്ഷേപ പദ്ധതികളാണ് സ്ഥിര നിക്ഷേപങ്ങള്‍. നിക്ഷേപകര്‍ക്ക് വരുമാനം ഉറപ്പു നല്‍കുന്ന പദ്ധതിയായതിനാല്‍ വിപണികളിലെ റിസ്‌ക് എടുക്കാന്‍ താല്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഇത്.

നടപ്പു സാമ്പത്തിക വര്‍ഷം വര്‍ധിച്ച പണപ്പെരുപ്പവും രൂപയുടെ മൂല്യ തകര്‍ച്ചയും കണക്കിലെടുത്തു ആര്‍ബിഐ തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ മെയ് മാസത്തിനു ശേഷം 1 .90 ശതമാനം വര്‍ധനവാണ് റിപ്പോ നിരക്കില്‍ ഉണ്ടായത്. ഈ നടപടിയെ തുടര്‍ന്ന് ബാങ്കുകളെല്ലാം വായ്പയുടെയും ഒപ്പം നിക്ഷേപങ്ങളുടെയും പലിശ നിരക്കില്‍ കാര്യമായ വര്‍ധനവാണ് വരുത്തിയത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കുള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിരക്കാണ് മുന്‍ നിര ബാങ്കുകള്‍ വാഗ്ദാനം ചെയുന്നത്.

ഐസിഐസി ബാങ്ക്, കൊട്ടക്ക് മഹിന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക് മുതലായവയെല്ലാം ഇത്തരത്തില്‍ സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.

ഐസിഐസി

സ്ഥിര നിക്ഷേപം ആരംഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി.

രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഐസിഐസിഐ ബാങ്ക് 3 മുതല്‍ 6.10 ശതമാനം വരെയാണ് പലിശ നിരക്കുയര്‍ത്തിയത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 3.50 ശതമാനം മുതല്‍ 6.60 ശതമാനം വരെയാണ്. സെപ്റ്റംബര്‍ 30 മുതല്‍ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തിലുണ്ട്.
റിട്ടയേര്‍ഡ് സ്റ്റാഫ് ഉള്‍പ്പെടെ ഐ സി ഐ സി ഐ ബാങ്ക് ജീവനക്കാര്‍ക്ക്, രണ്ട് കോടി രൂപയില്‍ താഴെയുള്ള ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് 1 ശതമാനം അധിക പലിശ നിരക്ക് ലഭിക്കും.

കൂടാതെ, ഐസിഐസിഐ ബാങ്ക് ജീവനക്കാര്‍ക്ക് (റിട്ടയേര്‍ഡ് സ്റ്റാഫ് ഉള്‍പ്പെടെ) 2 കോടിയില്‍ താഴെയുള്ള ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് 1% അധിക പലിശ ലഭിക്കും.

ആര്‍ബിഎല്‍ ബാങ്ക്

രണ്ട് കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് പുതുക്കിയ പലിശ നിരക്ക് . മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.75 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ലഭിക്കും. ഓക്ടോബര്‍ ഒന്ന് മുതല്‍ക്കാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. ഏഴു ദിവസം മുതല്‍ 20 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധി.

കൊട്ടക്ക് മഹീന്ദ്ര ബാങ്ക്

ഏഴു ദിവസം മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി. പുതുക്കിയ നിരക്ക് പ്രകാരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.50 ശതമാനം മുതല്‍ 6.35 വരെയാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3 ശതമാനം മുതല്‍ 6.70 ശതമാനം വരെയാണ് പലിശ. പുതുക്കിയ നിരക്ക് ഓക്ടോബര്‍ 3 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്.

ആക്‌സിസ് ബാങ്ക്

രണ്ട കോടി രൂപയ്ക്കു താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആക്‌സിസ് ബാങ്ക് 2.75 ശതമാനം മുതല്‍ 6.15 ശതമാനം വരെ പലിശ നിരക്ക് ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 2.75 ശതമാനം മുതല്‍ 6.90 ശതമാനം വരെ ലഭിക്കും. നിക്ഷേപങ്ങളുടെ കാലാവധി ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയാണ്.

മുകളില്‍ പറഞ്ഞവ കൂടാതെ എച്ച്ഡിഎഫ്‌സി, യെസ് ബാങ്ക് ഇവയ്ക്ക് പുറമേ എസ്ബി ഐ പോലുള്ള പൊതമേഖലാ ബാങ്കുകള്‍ ഇവയെല്ലാം എഫ്ഡി പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്.