image

19 Oct 2022 4:44 AM GMT

Personal Finance

എഫ് ഡി ഇട്ടോളു, നിരക്ക് അര ശതമാനം ഉയർത്തി പിഎൻബി

MyFin Desk

എഫ് ഡി ഇട്ടോളു,  നിരക്ക് അര ശതമാനം ഉയർത്തി പിഎൻബി
X

Summary

രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം ഉയര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ 666 ദിവസ കാലാവധിയിലുള്ള പുതിയ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് 6.50 ശതമാനമാണ് പലിശ. നിലവില്‍ ബാങ്കിലെ വിവിധ നിക്ഷേപ കാലയളവുകളില്‍ ഏറ്റവുമധികം പലിശ ലഭിക്കുന്നത് 666 ദിവസ കാലാവധിയുള്ള നിക്ഷേപത്തിനാണ്. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ ഏഴ് മുതല്‍ 45 ദിവസം വരെയുള്ള […]


രണ്ടു കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം ഉയര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ 666 ദിവസ കാലാവധിയിലുള്ള പുതിയ പദ്ധതിയും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് 6.50 ശതമാനമാണ് പലിശ. നിലവില്‍ ബാങ്കിലെ വിവിധ നിക്ഷേപ കാലയളവുകളില്‍ ഏറ്റവുമധികം പലിശ ലഭിക്കുന്നത് 666 ദിവസ കാലാവധിയുള്ള നിക്ഷേപത്തിനാണ്.
പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ ഏഴ് മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ മൂന്ന് ശതമാനത്തില്‍ നിന്നും 3.5 ശതമാനം, 46 ദിവസം മുതല്‍ 90 ദിവസവരെയുള്ള നിക്ഷേപങ്ങളുടേത് 3.25 ശതമാനത്തില്‍ നിന്ന് 3.75 ശതമാനം, 91 ദിവസം മുതല്‍ 179 ദിവസം വരെ കാലാവധിയിലുള്ളത് നാല് ശതമാനത്തില്‍ നിന്നും 4.50 ശതമാനം, 180 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളുടേത് 4.50 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകള്‍.
ബാങ്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ളതും 404, 406, 599 ദിവസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്നതുമായ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 20 ബേസിസ് പോയിന്റാണ് ഉയര്‍ത്തിയത്. ഈ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് നിലവിലെ 5.50 ശതമാനം പലിശ നിരക്കില്‍ നിന്നും 5.70 ശതമാനം നിരക്കില്‍ ഇനി പലിശ ലഭിക്കും. എന്നാല്‍, 405 ദിവസ കാലാവവധിയിലുള്ള നിക്ഷേപ പലിശ 6.10 ശതമാനമായി തുടരും.
രണ്ട് മുതല്‍ മൂന്ന് വര്‍ഷ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി 5.60 ശതമാനത്തില്‍ നിന്നും 5.80 ശതമാനം പലിശ ലഭിക്കും. മൂന്നു വര്‍ഷത്തില്‍ കൂടുതലും, അഞ്ച് വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനത്തില്‍ നിന്നും 5.80 ശതമാനമായും, അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടേത് 5.65 ശതമാനത്തില്‍ നിന്നും 5.85 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പലിശ നിരക്കും 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സീനിയര്‍ സിറ്റിസണ്‍ നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയും, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ നിക്ഷേപങ്ങള്‍ക്ക് 4.30 ശതമാനം മുതല്‍ 7.30 ശതമാനം വരെയുമാണ് പലിശ നല്‍കുന്നത്.