image

21 Oct 2022 3:21 AM GMT

Banking

യൂണിയന്‍ ബാങ്കിന്റെ അറ്റ വരുമാനത്തിൽ 21 ശതമാനം വര്‍ധന

MyFin Desk

യൂണിയന്‍ ബാങ്കിന്റെ അറ്റ വരുമാനത്തിൽ 21 ശതമാനം വര്‍ധന
X

Summary

  സെപ്റ്റംബര്‍ പാദത്തില്‍ യൂണിയന്‍ ബാങ്കിന്ററെ അറ്റ വരുമാനം, വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധിച്ച് 1,848 കോടി രൂപയായി. ആസ്തി ഗുണനിലവാരത്തിലുണ്ടായ മുന്നേറ്റവും, മാര്‍ജിന്‍ വിപുലീകരണവുമാണ് നേട്ടത്തിന് കാരണം. ബാങ്കിന്റെ അറ്റപലിശ വരുമാനം 21.61 ശതമാനം വര്‍ധിച്ച് 8,305 കോടി രൂപയായി. ഈ പാദത്തില്‍ ബാങ്ക് 8,900 കോടി രൂപയുടെ വായ്പ എഴുതി തള്ളി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,000 കോടി രൂപയായിരുന്നു. കാര്‍ഷിക റീട്ടെയില്‍ വായ്പകള്‍ 21.92 ശതമാനം വര്‍ധിച്ചു. ഇതോടെ ബാങ്കിന്റെ […]


സെപ്റ്റംബര്‍ പാദത്തില്‍ യൂണിയന്‍ ബാങ്കിന്ററെ അറ്റ വരുമാനം, വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധിച്ച് 1,848 കോടി രൂപയായി. ആസ്തി ഗുണനിലവാരത്തിലുണ്ടായ മുന്നേറ്റവും, മാര്‍ജിന്‍ വിപുലീകരണവുമാണ് നേട്ടത്തിന് കാരണം. ബാങ്കിന്റെ അറ്റപലിശ വരുമാനം 21.61 ശതമാനം വര്‍ധിച്ച് 8,305 കോടി രൂപയായി.

ഈ പാദത്തില്‍ ബാങ്ക് 8,900 കോടി രൂപയുടെ വായ്പ എഴുതി തള്ളി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,000 കോടി രൂപയായിരുന്നു. കാര്‍ഷിക റീട്ടെയില്‍ വായ്പകള്‍ 21.92 ശതമാനം വര്‍ധിച്ചു. ഇതോടെ ബാങ്കിന്റെ മൊത്തം ബിസ്സിനസ്സ് 17.33 ശതമാനം വര്‍ധിച്ച് 1,81,6955 കോടി രൂപയായി. മൊത്ത നിക്ഷേപം 14.14 ശതമാനം വര്‍ധിച്ച് 1,04,3265 കോടി രൂപയായി.റീട്ടെയില്‍, കാര്‍ഷിക, എംഎസ് എംഇ വായ്പ 14.86 ശതമാനം വര്‍ധിച്ചു. ഈ മൂന്നു വിഭാഗവും ചേര്‍ന്ന് 54.57 ശതമാനമാണ് സംഭാവന ചെയുന്നത്.

മൊത്ത നിഷ്‌ക്രിയ ആസ്തി 419 ബേസിസ് പോയിന്റ് കുറഞ്ഞ് 8.45 ശതമാനമായി. മൊത്ത വായ്പയുടെ 65,391 കോടി രൂപയാണിത്. അറ്റനിഷ്‌ക്രിയ ആസ്തി 197 ബേസിസ് പോയിന്റ് കുറഞ്ഞ് 2.64 ശതമാനം അഥവാ 19,193 കോടി രൂപയായി. പലിശ വരുമാനം 17.81 ശതമാനം വര്‍ധിച്ച് 19,682 കോടി രൂപയായി. അതെ സമയം പലിശയുടെ ചെലവ് 15.2 ശതമാനം വര്‍ധിച്ച് 11,377 കോടി രൂപയായി. അറ്റ പലിശ വരുമാനം 21.61 ശതമാനം വര്‍ധിച്ച് 8305 കോടി രൂപയായി. പലിശ ഇതര വരുമാനം 17.65 ശതമാനം ഇടിഞ്ഞ് 3,276 കോടി രൂപയായി. ബാങ്കിന്റെ ഓഹരികള്‍ 2 ശതമാനം നേട്ടത്തില്‍ 47.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.