image

24 Oct 2022 12:56 AM GMT

Banking

കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ടാം പാദ ലാഭം 27% ഉയര്‍ന്ന് 2,581 കോടി

MyFin Bureau

കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ടാം പാദ ലാഭം 27% ഉയര്‍ന്ന് 2,581 കോടി
X

Summary

ഡെല്‍ഹി: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 2022 സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 27 ശതമാനം വര്‍ധിച്ച് 2,581 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 2,032 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022-23 സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത വരുമാനം 10,047 കോടി രൂപയായി വളര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 8,408 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം രണ്ടാം പാദത്തിലെ 4,021 കോടി രൂപയില്‍ നിന്ന് 27 ശതമാനം വര്‍ധിച്ച് 5,099 കോടി […]


ഡെല്‍ഹി: കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 2022 സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 27 ശതമാനം വര്‍ധിച്ച് 2,581 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 2,032 കോടി രൂപ അറ്റാദായം നേടിയിരുന്നു.

2022-23 സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത വരുമാനം 10,047 കോടി രൂപയായി വളര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 8,408 കോടി രൂപയായിരുന്നു.

അറ്റ പലിശ വരുമാനം രണ്ടാം പാദത്തിലെ 4,021 കോടി രൂപയില്‍ നിന്ന് 27 ശതമാനം വര്‍ധിച്ച് 5,099 കോടി രൂപയായി ഉയര്‍ന്നു.

ഈ പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ 5.17 ശതമാനമായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അവലോകന പാദത്തില്‍ മൊത്ത വായ്പകളുടെ 2.08 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 3.19 ശതമാനമായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി 1.06 ശതമാനത്തില്‍ നിന്ന് 0.55 ശതമാനമായി കുറഞ്ഞു.

ബാങ്കിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 21 ശതമാനം വര്‍ധിച്ച് രണ്ടാം പാദത്തിൽ 3,608 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 2,989 കോടി രൂപയായിരുന്നു.