image

25 Oct 2022 4:53 AM GMT

People

ഋഷി സുനക്കിന്റെ ഭാര്യ അക്ഷതക്ക് ഇന്‍ഫോസിസിന്റെ ഡിവിഡന്റ് 126.6 കോടി

MyFin Bureau

ഋഷി സുനക്കിന്റെ ഭാര്യ അക്ഷതക്ക് ഇന്‍ഫോസിസിന്റെ ഡിവിഡന്റ് 126.6 കോടി
X

Summary

  ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്കിന്റെ ഭാര്യയും, പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസിന്റെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് 2022 -ല്‍ 126.61 കോടി രൂപ (15.3 ദശലക്ഷം ഡോളര്‍) യുടെ ലാഭവിഹിതം ലഭിച്ചു. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്‍ഫോസിസിന്റെ 3.89 കോടി ഓഹരികള്‍ അഥവാ 0.93 ശതമാനം ഓഹരികളാണ് അക്ഷത കൈവശം വച്ചിരിക്കുന്നത്. ചൊവ്വാഴ്ചയിലെ ഇന്‍ഫോസിസിന്റെ ഓഹരി വില […]


ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക്കിന്റെ ഭാര്യയും, പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തിക്ക് ഇന്‍ഫോസിസിന്റെ ഓഹരി പങ്കാളിത്തത്തില്‍ നിന്ന് 2022 -ല്‍ 126.61 കോടി രൂപ (15.3 ദശലക്ഷം ഡോളര്‍) യുടെ ലാഭവിഹിതം ലഭിച്ചു. കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്‍ഫോസിസിന്റെ 3.89 കോടി ഓഹരികള്‍ അഥവാ 0.93 ശതമാനം ഓഹരികളാണ് അക്ഷത കൈവശം വച്ചിരിക്കുന്നത്.

ചൊവ്വാഴ്ചയിലെ ഇന്‍ഫോസിസിന്റെ ഓഹരി വില വച്ച് കണക്കാക്കുമ്പോള്‍ ഏകദേശം 5,956 കോടി രൂപ(721 മില്യണ്‍ ഡോളര്‍) യുടെ ഓഹരികളാണ് ഉള്ളത്. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മെയ് 31 നു ഓഹരി ഒന്നിന് 16 രൂപ വച്ച് ഇടക്കാല ലാഭവിഹിതം നല്‍കിയിരുന്നു.

ഈ വര്‍ഷം കമ്പനി ഓഹരി ഒന്നിന് 16.5 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ രണ്ടും ചേര്‍ത്ത്, ഓഹരി ഒന്നിന് 32.5 രൂപയുടെ ലാഭവിഹിതമാണ് അക്ഷതക്ക് ലഭിച്ചത്.

മികച്ച ലാഭ വിഹിതം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും നല്ല കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ്. 2021 ല്‍ കമ്പനി ഓഹരി ഒന്നിന് 30 രൂപയുടെ ലാഭ വിഹിതം നല്‍കിയിരുന്നു.

ഇന്ത്യന്‍ വംശജനായ സുനക് ഞായറാഴ്ചയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കാനുള്ള മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ഇന്ത്യന്‍ വംശജനായ ബ്രിട്ടനിലെ ആദ്യത്തെ പ്രധാനമന്ത്രിയാകും അദ്ദേഹം.

സുനക് ബ്രിട്ടീഷ് പൗരനാണെങ്കിലും, അക്ഷത ഇന്ത്യക്കാരിയാണ്. അതിനാല്‍ തന്നെ 15 വര്‍ഷത്തോളം നികുതിയടക്കാതെ വിദേശത്ത് പണം സമ്പാദിച്ചത് വിവാദമുണ്ടാക്കിയിരുന്നു

കൂടാതെ ഈ വര്‍ഷം ഏപ്രിലില്‍ സുനക് ആദ്യമായി പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കപെട്ടപ്പോഴും ഇത് ചര്‍ച്ച വിഷയമായിരുന്നു.

എന്നാല്‍, അവര്‍ക്കു മറ്റൊരു രാജ്യത്തിന്റെ പൗരത്വം വഹിക്കാന്‍ കഴിയില്ലെന്നും, യു കെ യിലുള്ള വരുമാനത്തില്‍ നികുതി അടക്കുന്നുമുണ്ടെന്നുമാണ് അന്ന് വിശദീകരണം നല്‍കിയത്.

അമ്മ സുധാ മൂര്‍ത്തിയുടെ ജന്മനാടായ വടക്കന്‍ കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ജനിച്ച അക്ഷത ബംഗളുരുവിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ക്ലെര്‍മോണ്ട് മക്കെന്ന കോളേജില്‍ ചേര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഫ്രഞ്ചിലും ഇരട്ട ബിരുദം നേടി.

ലോസ് ഏഞ്ചല്‍സിലെ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആന്‍ഡ് മര്‍ച്ചന്‍ഡൈസിംഗില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ ചെയ്തു. പിന്നീട് ഡെലോയിറ്റിലും യൂണിലിവറിലുമായി ജോലി ചെയ്തിരുന്നു. സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംബിഎ എടുത്ത കാലത്താണ് ഋഷി സുനക്കിനെ കണ്ടുമുട്ടുന്നത്.
2009-ലാണ് ഇരുവരും വിവാഹിതരായത്. കൃഷ്ണ അനൗഷ്‌ക എന്നിവരാണ് മക്കള്‍.