image

26 Oct 2022 12:27 AM GMT

Technology

ട്വിറ്റര്‍ ഇടപാട് വെള്ളിയാഴ്ച അവസാനിപ്പിക്കുമെന്ന് മസ്‌ക്, റിപ്പോർട്ട്

MyFin Desk

ട്വിറ്റര്‍ ഇടപാട് വെള്ളിയാഴ്ച അവസാനിപ്പിക്കുമെന്ന്  മസ്‌ക്, റിപ്പോർട്ട്
X

Summary

  ഏറ്റെടുക്കല്‍ ഇടപാടിന് ധനസഹായം നല്‍കുന്ന ബാങ്കര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പദ്ധതി വെള്ളിയാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് അറിയിച്ചതായി ബ്ലൂംബെര്‍ഗ് ന്യൂസ്. 44 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് ഈ ഇടപാട്. നിലവില്‍ ബാങ്കുകള്‍ ഇലോണ്‍ മസ്‌കിന് ഫണ്ട് അനുവദിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്. മോര്‍ഗന്‍ സ്റ്റാന്‍ലിയും ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ഫിനാന്‍സ് നല്‍കുന്നത്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍, സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ എന്നിവരുള്‍പ്പെടെയുള്ള ഇക്വിറ്റി […]


ഏറ്റെടുക്കല്‍ ഇടപാടിന് ധനസഹായം നല്‍കുന്ന ബാങ്കര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് കോളില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പദ്ധതി വെള്ളിയാഴ്ചയോടെ അവസാനിപ്പിക്കുമെന്ന് അറിയിച്ചതായി ബ്ലൂംബെര്‍ഗ് ന്യൂസ്. 44 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്നതാണ് ഈ ഇടപാട്. നിലവില്‍ ബാങ്കുകള്‍ ഇലോണ്‍ മസ്‌കിന് ഫണ്ട് അനുവദിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ്.

മോര്‍ഗന്‍ സ്റ്റാന്‍ലിയും ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള ബാങ്കുകളാണ് ഫിനാന്‍സ് നല്‍കുന്നത്. ഒറാക്കിള്‍ കോര്‍പ്പറേഷന്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍, സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ എന്നിവരുള്‍പ്പെടെയുള്ള ഇക്വിറ്റി നിക്ഷേപകര്‍ 7.1 ബില്യണ്‍ ഡോളര്‍ നല്‍കും.

അതേസമയം, ദക്ഷിണ കൊറിയയിലെ മിറേ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഈ ഇടപാടിന് ധനസഹായമായി ഏകദേശം 300 ബില്യണ്‍ കൊറിയന്‍ വോണ്‍ (208 മില്യണ്‍ ഡോളര്‍) നല്‍കാന്‍ പദ്ധതിയിടുന്നതായി അഭ്യൂഹമുണ്ട്. ഒക്ടോബര്‍ 28 ന് ട്വിറ്റര്‍ ഇടപാട് അവസാനിപ്പിക്കുന്നതിനുള്ള സമയപരിധിക്ക് മുമ്പ് മിറേയുമായുള്ള കരാര്‍ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു. ഈ മാസം ആദ്യം, ട്വിറ്റര്‍ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കാന്‍ കോടതി മസ്‌ക്കിന് ഒക്ടോബര്‍ 28 വരെ സമയം അനുവദിച്ചിരുന്നു.

2022 ജനുവരിയിലാണ് ഇലോണ്‍ മസ്‌ക്- ട്വിറ്റര്‍ വിവാദം ഉടലെടുക്കുന്നത്. ആദ്യം മസ്‌ക് ട്വിറ്റര്‍ ഓഹരികള്‍ വാങ്ങി. പിന്നീട് മസ്‌ക് ട്വിറ്ററിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ട്വീറ്റ് ചെയ്യാന്‍ തുടങ്ങി. മസ്‌കിന്റെ ട്വിറ്ററിലെ ഓഹരി പങ്കാളിത്തം പരസ്യമായതോടെ ട്വിറ്ററിന്റെ ബോര്‍ഡില്‍ ചേരാന്‍ കമ്പനി അദ്ദേഹത്തെ ക്ഷണിച്ചു. സീറ്റ് നിരസിച്ച മസ്‌ക് ഏപ്രിലില്‍ മുഴുവന്‍ കമ്പനിയും വാങ്ങാന്‍ പദ്ധതിയിട്ടു. ട്വിറ്റര്‍ ബോര്‍ഡും മസ്‌കും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു. ഏപ്രില്‍ 25 ന്, ട്വിറ്റര്‍ ഏറ്റെടുക്കാനും അത് സ്വകാര്യമാക്കാനുമുള്ള കരാര്‍ ഏര്‍പ്പെട്ടതായി മസ്‌ക് അറിയിച്ചു. എന്നാല്‍ മേയില്‍ ഈ ഇടപാടില്‍ നിന്നും പിന്‍മാറുന്നതായി മസ്‌ക് അറിയിച്ചു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടപാടുമായി മുന്നോട്ട് പോകുകയായിരുന്നു.