image

11 Feb 2022 5:00 AM GMT

Banking

പണപ്പെരുപ്പം വരുതിയിലാക്കാന്‍ സർക്കാരിന് സാധിച്ചെന്നു ധനമന്ത്രി

PTI

പണപ്പെരുപ്പം വരുതിയിലാക്കാന്‍ സർക്കാരിന് സാധിച്ചെന്നു ധനമന്ത്രി
X

Summary

ഡെല്‍ഹി: കൊവിഡ് മൂല്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത ഞെരുക്കം നേരിട്ടെങ്കിലും റീട്ടെയ്ല്‍ പണപ്പെരുപ്പം 6.2 ശതമാനത്തില്‍ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിനായതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്ര ബജറ്റിന് ശേഷം രാജ്യസഭയില്‍ നടന്ന പൊതുചര്‍ച്ചയ്ക്ക് മറുടിയായി സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പദ്വ്യവസ്ഥയ്ക്ക് ഈ ബജറ്റ് സ്ഥിരത നല്‍കുന്നുവെന്നു പറഞ്ഞ മന്ത്രി 2008-09 ലെ ആഗോള തകര്‍ച്ചയിലുണ്ടായ 2.12 ലക്ഷം കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കൊവിഡ് മൂലം 9.57 ലക്ഷം കോടി രൂപയുടെ […]


ഡെല്‍ഹി: കൊവിഡ് മൂല്യം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത ഞെരുക്കം നേരിട്ടെങ്കിലും റീട്ടെയ്ല്‍ പണപ്പെരുപ്പം 6.2 ശതമാനത്തില്‍ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിനായതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

കേന്ദ്ര ബജറ്റിന് ശേഷം രാജ്യസഭയില്‍ നടന്ന പൊതുചര്‍ച്ചയ്ക്ക് മറുടിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പദ്വ്യവസ്ഥയ്ക്ക് ഈ ബജറ്റ് സ്ഥിരത നല്‍കുന്നുവെന്നു പറഞ്ഞ മന്ത്രി 2008-09 ലെ ആഗോള തകര്‍ച്ചയിലുണ്ടായ 2.12 ലക്ഷം കോടി രൂപയുടെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കൊവിഡ് മൂലം 9.57 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് വിശദീകരിച്ചു.

2008-09 ലെ സാമ്പത്തിക പ്രതിസന്ധിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 9.1 ശതമാനമായിരുന്നെന്നും, അതേസമയം കോവിഡ് സമയത്ത് ഇത് 6.2 ശതമാനമായിരുന്നുവെന്നും അത് സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നുവെന്നും അവർ പറഞ്ഞു. 2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെ യു പി എ സര്‍ക്കാരിന്റെ പ്രകടനവുമായി താരതമ്യം ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.

മഹാമാരിക്കാലത്ത് മികച്ച മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.