image

26 Feb 2022 6:29 AM GMT

Gold

ഗോള്‍ഡ് ബോണ്ട് തിങ്കളാഴ്ച മുതല്‍; വില ഗ്രാമിന് 5,109 രൂപ

MyFin Bureau

ഗോള്‍ഡ് ബോണ്ട് തിങ്കളാഴ്ച മുതല്‍; വില ഗ്രാമിന് 5,109 രൂപ
X

Summary

മുംബൈ: 2021-22 ലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഗ്രാമിന് 5,109 രൂപയായി നിശ്ചയിച്ചു. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബോണ്ട് വാങ്ങാന്‍ അവസരംനല്‍കുന്നതായി ആർബിഐ അറിയിച്ചു. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാല് വരെയാണ് സമയപരിധി. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2021-22 സീരീസില്‍ പത്താമത്തെയാണിത്. കേന്ദ്ര ബാങ്കുമായി കൂടിയാലോചിച്ച്, ഓണ്‍ലൈനായി അപേക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവ് നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു. പേയ്‌മെന്റും ഡിജിറ്റലായായിരിക്കും സ്വീകരിക്കുക. ഇത്തരം നിക്ഷേപകര്‍ക്ക് ഗോള്‍ഡ് […]


മുംബൈ: 2021-22 ലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഗ്രാമിന് 5,109 രൂപയായി നിശ്ചയിച്ചു. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബോണ്ട് വാങ്ങാന്‍ അവസരംനല്‍കുന്നതായി ആർബിഐ അറിയിച്ചു.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് നാല് വരെയാണ് സമയപരിധി. സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം 2021-22 സീരീസില്‍ പത്താമത്തെയാണിത്.

കേന്ദ്ര ബാങ്കുമായി കൂടിയാലോചിച്ച്, ഓണ്‍ലൈനായി അപേക്ഷിക്കുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപ കിഴിവ് നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു.

പേയ്‌മെന്റും ഡിജിറ്റലായായിരിക്കും സ്വീകരിക്കുക. ഇത്തരം നിക്ഷേപകര്‍ക്ക് ഗോള്‍ഡ് ബോണ്ടിന്റെ ഇഷ്യൂ വില ഗ്രാമിന് 5,059 രൂപയായിരിക്കുമെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു.

സീരീസ് ഒന്‍പതില്‍ വില്‍പ്പനയ്ക്കായി തുറന്നപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4786 രൂപയായിരുന്നു വില. ജനുവരി 10 മുതല്‍ 14 വരെയായിരുന്നു ഇതിന്റെ സമയം.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ആര്‍ബിഐ ആണ് ബോണ്ടുകള്‍ ഇഷ്യൂ ചെയയ്യുന്നത്. സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്‌സിഐഎല്‍), നിയുക്ത പോസ്റ്റ് ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്നിവ വഴിയാണ് ബോണ്ടുകള്‍ വില്‍ക്കുന്നത്.

സ്വര്‍ണത്തിന്റെ ഉപഭോഗം കുറക്കുകയും അത് സമ്പാദ്യമാക്കി മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് പദ്ധതി ആരംഭിച്ചത്.

999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ക്ലോസിംഗ് വിലയുടെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ബോണ്ടിന്റെ വില നിശ്ചയിച്ചിരിക്കുന്നതെന്നാണ് ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്സ് അസോസിയേഷന്‍ അവകാശപ്പെടുന്നത്.

ഒരു ഗ്രാം അടിസ്ഥാനയൂണിറ്റുള്ള സ്വര്‍ണത്തിന്റെ ഗ്രാം വിലയുടെ ഗുണിതങ്ങളിലാണ് ബോണ്ടുകള്‍ നിര്‍ണ്ണയിക്കുന്നത്. ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷത്തേക്ക് ആയിരിക്കും. അഞ്ച് വര്‍ഷത്തിനു ശേഷമുള്ള എക്‌സിറ്റ് ഓപ്ഷന്‍ അടുത്ത പലിശ പേയ്‌മെന്റ് തിയതികളില്‍ ഉപയോഗിക്കണം.

ഒരു ഗ്രാമം സ്വര്‍ണമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികള്‍ക്കും എച്ച്‌യുഎഫിനും നാല് കിലോയും, ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോയുമാണ് ബോണ്ടുകളില്‍ മേല്‍ പരമാവധി പരിധി. കെവൈസി മാനദണ്ഡങ്ങള്‍ സാധാരണ സ്വര്‍ണം വാങ്ങുന്നതിന് തുല്യമാണ്.