image

4 March 2022 6:41 AM GMT

Banking

കറിച്ചട്ടിയില്‍ 'കോഴി വേവില്ല', വില കയറുന്നു

MyFin Desk

കറിച്ചട്ടിയില്‍ കോഴി വേവില്ല, വില കയറുന്നു
X

Summary

  കൊച്ചി: സായാഹ്നങ്ങളില്‍ കെഎഫ്‌സി സന്ദര്‍ശിക്കുന്ന മലയാളികളുടെ എണ്ണം ഇനി കുത്തനേ ഇടിയും. സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നത്. മാത്രമല്ല സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ ലഭ്യതയില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വില 45 രൂപ വര്‍ധിച്ച് 155 രൂപ വരെ എത്തി (കൊച്ചി). കട്ട്പീസായി വാങ്ങുന്നതിന് 230 രൂപ വരെ വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളിലൊന്നാണ് കോഴിയിറച്ചി. ഹോട്ടലുകളിലെ വിഭവങ്ങള്‍ മുതല്‍ കെഎഫ്‌സി, ചിക്ക് കിംഗ് പോലുള്ള […]


കൊച്ചി: സായാഹ്നങ്ങളില്‍ കെഎഫ്‌സി സന്ദര്‍ശിക്കുന്ന മലയാളികളുടെ എണ്ണം ഇനി കുത്തനേ ഇടിയും. സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് കോഴിവില കുതിച്ചുയരുന്നത്. മാത്രമല്ല സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ ലഭ്യതയില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ വില 45 രൂപ വര്‍ധിച്ച് 155 രൂപ വരെ എത്തി (കൊച്ചി). കട്ട്പീസായി വാങ്ങുന്നതിന് 230 രൂപ വരെ വാങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളിലൊന്നാണ് കോഴിയിറച്ചി.
ഹോട്ടലുകളിലെ വിഭവങ്ങള്‍ മുതല്‍ കെഎഫ്‌സി, ചിക്ക് കിംഗ് പോലുള്ള ബ്രാന്‍ഡഡ് കമ്പനികളുടെ വിഭവങ്ങള്‍ വരെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്ഥലം കൂടിയാണ് കേരളം. എന്നാല്‍ കോഴിവില കുതിച്ചുയരുന്നത് ഇത്തരം ബിസിനസുകളെയെല്ലാം ബാധിക്കും. ഹോട്ടലുകളിലുള്‍പ്പടെ കോഴിക്കറിയില്‍ ഇറച്ചി കഷ്ണങ്ങളുടെ അളവ് കുറച്ചിട്ടുണ്ട്. എന്നാല്‍ വിലയില്‍ കാര്യമായ മാറ്റമില്ല എന്നത് സാധാരണക്കാരന് തിരിച്ചടിയാകുന്നു.
സംസ്ഥാനത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിലും ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിക്കുന്ന വിഭവമാണ് കോഴി. തമിഴ്‌നാട്ടിലെ വ്യാപാരികള്‍ കോഴിവില വര്‍ധിപ്പിക്കുന്നതും കേരളത്തിന് തിരിച്ചടിയാവുകയാണ്. മാത്രമല്ല കോഴിത്തീറ്റയുടെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസം മുന്‍പ് കോഴിത്തീറ്റ ചാക്കിന് 1300 രൂപയായിരുന്നു വില. ഇപ്പോഴിത് 2,250 രൂപ വരെ എത്തി. ഗതാഗതം സംബന്ധിച്ച ചിലവുകളിലെ വര്‍ധനയും കോഴിവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയും കടുത്തതോടെ ഒട്ടേറെ ആളുകളാണ് കോഴി കൃഷി അവസാനിപ്പിച്ചത്.