image

6 March 2022 2:50 AM GMT

Banking

ദിര്‍ഹത്തിനെതിരെ രൂപ 20.81 ൽ; രണ്ട് വര്‍ഷത്തെ വലിയ ഇടിവ്

Myfin Editor

ദിര്‍ഹത്തിനെതിരെ രൂപ 20.81 ൽ; രണ്ട് വര്‍ഷത്തെ വലിയ ഇടിവ്
X

Summary

ദുബായ്: ഇന്ത്യന്‍ രൂപ യുഎഇ ദിർഹത്തിനെതിരെ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 20.81ലേക്ക് കൂപ്പുകുത്തി. 2020 ഏപ്രില്‍ 16ന് യുഎഇ ദിര്‍ഹത്തിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 20.84 രേഖപ്പെടുത്തിയിരുന്നു. അന്ന് യുഎസ് ഡോളറിനെതിരെ 76.88 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് ഇന്ത്യന്‍ രൂപ ഇടിഞ്ഞിരുന്നു. ഇന്റര്‍ബാങ്ക് വിപണിയില്‍ രൂപയുടെ മൂല്യം 20.70 മുതല്‍ 20.80 ദിര്‍ഹം എന്ന നിരക്കിലാണ്. ക്രൂഡ് വിലയിലെ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 76.46 ആയി കുറഞ്ഞു. […]


ദുബായ്: ഇന്ത്യന്‍ രൂപ യുഎഇ ദിർഹത്തിനെതിരെ രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 20.81ലേക്ക് കൂപ്പുകുത്തി.

2020 ഏപ്രില്‍ 16ന് യുഎഇ ദിര്‍ഹത്തിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 20.84 രേഖപ്പെടുത്തിയിരുന്നു. അന്ന് യുഎസ് ഡോളറിനെതിരെ 76.88 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് ഇന്ത്യന്‍ രൂപ ഇടിഞ്ഞിരുന്നു.

ഇന്റര്‍ബാങ്ക് വിപണിയില്‍ രൂപയുടെ മൂല്യം 20.70 മുതല്‍ 20.80 ദിര്‍ഹം എന്ന നിരക്കിലാണ്. ക്രൂഡ് വിലയിലെ കുതിച്ചുചാട്ടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 76.46 ആയി കുറഞ്ഞു.

യുഎഇ ദിര്‍ഹം യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയിട്ടുള്ളതുകൊണ്ടു തന്നെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് സ്വയമേവ ദിര്‍ഹവുമായുള്ള വിനിമയ നിരക്കിലും പ്രതിഫലിക്കും.

വിപണി താഴേക്ക് പോകുന്ന സാഹചര്യത്തിലും റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം മൂലം സാമ്പത്തിക വളര്‍ച്ച തകരുമെന്ന ആശങ്കകള്‍ക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ രണ്ട് പാദങ്ങളിലെ അപേക്ഷിച്ച് നാമമാത്രമായേ വളരാനിടയുള്ളു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

ആഗോള ക്രൂഡ് ഓയില്‍ വിലയിലെ കുത്തനെയുള്ള വര്‍ധനവിനെ തുടര്‍ന്ന് ആഭ്യന്തര പണപ്പെരുപ്പവും രാജ്യത്തിന്റെ ധനകമ്മി രൂപയുടെ മൂല്യം ദുര്‍ബലപ്പെടുത്തികൊണ്ട് രാജ്യത്തിന്റെ ധനക്കമ്മി കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

രൂപയുടെ മൂല്യം ഇടിയുന്നതിനിടയില്‍ ഇന്ത്യന്‍ ബോണ്ട് വരുമാനം ഉയര്‍ന്നു. കഴിഞ്ഞ ആഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഇടിഞ്ഞിട്ടും ഇന്റര്‍ബാങ്ക് വിപണിയില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഇടപെട്ടില്ല.