image

23 March 2022 6:10 AM GMT

Banking

ഫിഷറീസ് വകുപ്പിന് കീഴിൽ തുടങ്ങാം മീമീ ഫിഷ് സംരംഭം

Aswathi Kunnoth

ഫിഷറീസ് വകുപ്പിന് കീഴിൽ തുടങ്ങാം മീമീ ഫിഷ് സംരംഭം
X

Summary

കൊച്ചി: കരിമീൻ അടക്കമുള്ള മത്സ്യയിനങ്ങൾ തൊഴിലാളികളിൽ നിന്ന് നേരിട്ട് സംഭരിക്കാനുള്ള പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. വകുപ്പിന് കീഴിലുള്ള പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് മീമീ ഫിഷ് പദ്ധതി. ഇടനിലക്കാരുടെ വ്യാപകമായ ചൂഷണത്തിന് വിധേയരാകുന്ന പാരമ്പര്യ മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതോടൊപ്പം കലർപ്പില്ലാത്ത മത്സ്യം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. സംസ്ഥാന സർക്കാറിന്റെ തീരദേശ വികസന കോർപ്പറേഷന്റെ (KSCADC) സഹകരണത്തോടെ ആരംഭിച്ച പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് ഓൺലൈൻ ഫിഷ് വിപണന സംവിധാനമായ മീമീ ഫിഷ് . കുടുംബി […]


കൊച്ചി: കരിമീൻ അടക്കമുള്ള മത്സ്യയിനങ്ങൾ തൊഴിലാളികളിൽ നിന്ന് നേരിട്ട് സംഭരിക്കാനുള്ള പദ്ധതിയുമായി ഫിഷറീസ് വകുപ്പ്.

വകുപ്പിന് കീഴിലുള്ള പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് മീമീ ഫിഷ് പദ്ധതി. ഇടനിലക്കാരുടെ വ്യാപകമായ ചൂഷണത്തിന് വിധേയരാകുന്ന പാരമ്പര്യ മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതോടൊപ്പം കലർപ്പില്ലാത്ത മത്സ്യം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

സംസ്ഥാന സർക്കാറിന്റെ തീരദേശ വികസന കോർപ്പറേഷന്റെ (KSCADC) സഹകരണത്തോടെ ആരംഭിച്ച പരിവർത്തനം പദ്ധതിയുടെ ഭാഗമാണ് ഓൺലൈൻ ഫിഷ് വിപണന സംവിധാനമായ മീമീ ഫിഷ് . കുടുംബി സമുദായമാണ് കരിമീൻ കൃഷിയിൽ എറണാകുളം ജില്ലയിൽ മുൻപന്തിയിലുള്ളത്. എന്നാൽ ഇടനിലക്കാരുടെ ഇടപെടൽ മൂലം തുച്ഛമായ വിലയാണ് കരിമീനിന് ഇവർക്ക് ലഭിക്കാറുള്ളത്. മീമീ ഫിഷ് നേരിട്ട് ഇവരിൽ നിന്നും മീനുകൾ സംഭരിക്കാൻ തുടങ്ങുന്നതോടെ ഈ ദുരിതത്തിന് അറുതി വരും.

നിലവിൽ ചേരാനെല്ലൂരിലെ ബ്ലൂബസാറിൽ ഇതിന്റെ ഒരു കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. മത്സ്യ തൊഴിലാളികൾക്ക് നേരിട്ട് ഇവിടെയെത്തി മത്സ്യം നൽകാം. കൊല്ലം ജില്ലയിലാണ് നിരവധി മീമീ സ്റ്റോറുകൾ സജീവമായി പ്രവർത്തിച്ചു വരുന്നത്. തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനം, കൈപ്പമംഗലം, എന്നിവിടങ്ങളിലും സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, പാലക്കാട്,കോട്ടയം, തൃശൂർ ജില്ലകളിൽ മീമീ സ്റ്റോറുകൾ ആരംഭിക്കാൻ താല്പര്യമുള്ളവർ www.parivarthanam.org എന്ന വെബ്സൈറ്റിലോ അല്ലെങ്കിൽ +91 9383454647 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.