image

31 March 2022 4:20 AM GMT

Banking

'സിറ്റി - ആക്സിസ് ഡീല്‍', കാൽ കോടി ക്രെഡിറ്റ് കാർഡ് ഉടമകൾ ആശങ്കപ്പെടേണ്ടതുണ്ടോ ?

MyFin Desk

സിറ്റി - ആക്സിസ് ഡീല്‍, കാൽ കോടി ക്രെഡിറ്റ് കാർഡ് ഉടമകൾ ആശങ്കപ്പെടേണ്ടതുണ്ടോ ?
X

Summary

യുഎസ് ആസ്ഥാനമായ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നതോടെ അക്കൗണ്ട് ഉടമകളില്‍ നിന്നും ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിലവിലെ വ്യവസ്ഥകള്‍ മാറുമോ ? ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ ? തിരിച്ചറിയല്‍ രേഖകള്‍ ആക്സിസ് ബാങ്കിനായി പ്രത്യേകം സമര്‍പ്പിക്കേണ്ടി വരുമോ എന്നതും വിഷയമാണ്. സിറ്റി ക്രെഡിറ്റ് കാര്‍ഡ് ആര്‍ബിഐ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സിറ്റി ബാങ്കിന് ഇന്ത്യയില്‍ 25.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാണുള്ളത്.


യുഎസ് ആസ്ഥാനമായ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നതോടെ അക്കൗണ്ട്...

 

യുഎസ് ആസ്ഥാനമായ സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ബിസിനസ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നതോടെ അക്കൗണ്ട് ഉടമകളില്‍ നിന്നും ഒട്ടേറെ സംശയങ്ങള്‍ ഉണ്ടാകാനിടയുണ്ട്. നിലവിലെ വ്യവസ്ഥകള്‍ മാറുമോ ? ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് എന്തെങ്കിലും മാറ്റമുണ്ടാകുമോ ? തിരിച്ചറിയല്‍ രേഖകള്‍ ആക്സിസ് ബാങ്കിനായി പ്രത്യേകം സമര്‍പ്പിക്കേണ്ടി വരുമോ എന്നതും വിഷയമാണ്.

സിറ്റി ക്രെഡിറ്റ് കാര്‍ഡ്
ആര്‍ബിഐ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സിറ്റി ബാങ്കിന് ഇന്ത്യയില്‍ 25.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളാണുള്ളത്. ഈ മാസം മാത്രം ഏകദേശം 3,555 കോടി രൂപയുടെ ഇടപാടാണ് ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടന്നത്. 14.4 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ സിറ്റി ബാങ്ക് രാജ്യത്ത് വിതരണം ചെയ്തത്. എടിഎം വഴി 6.7 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

12 ലക്ഷം വായ്പാ അക്കൗണ്ടുകള്‍ സിറ്റി ബാങ്കിനുണ്ട്. സാധാരണയായി ബാങ്ക് ഏറ്റെടുക്കല്‍ നടക്കുമ്പോള്‍ ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്കയുയരാറുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ബാങ്ക് മാറുമ്പോള്‍ അതിന് തടസമുണ്ടാകുമോ എന്ന ഭീതി ഉണ്ടാകുന്നത് സാധാരണം. ക്രെഡിറ്റ് കാര്‍ഡ് വഴി ഇപ്പോള്‍ ലഭിക്കുന്ന സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരു തടസവുമില്ലാതെ തുടര്‍ന്നും ലഭിക്കുമെന്ന് ആക്സിസ് ബാങ്ക് ഗ്രൂപ്പ് ബാങ്കിംഗ് ഓപ്പറേഷന്‍സ് ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ എക്സിക്യൂട്ടീവ് സുബ്രത് മൊഹന്തി വ്യക്തമാക്കി.
ആക്സിസ് ബാങ്കിലേക്ക് മാറുമ്പോള്‍..

12,325 കോടി രൂപയ്ക്കാണ് സിറ്റി ബാങ്കിന്റെ ഇന്ത്യന്‍ ബിസിനസ് ആക്സിസ് ഏറ്റെടുക്കുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്സിസ് ബാങ്കിന്റെ ടെക്നോളജി, മറ്റ് സേവനങ്ങള്‍ എന്നിവ സിറ്റി ബാങ്ക് (മുന്‍) ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 9 മുതല്‍ 18 മാസം വരെ സമയപരിധിക്കുള്ളില്‍ ഘട്ടം ഘട്ടമായി എല്ലാ സിറ്റി ബാങ്ക് ഉപഭോക്താക്കളേയും ആക്സിസ് ബാങ്ക് പ്ലാറ്റ്ഫോമിലേക്ക് എത്തിക്കും. ഈ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ മാത്രം 1,500 കോടി രൂപ ചെലവ് വരുമെന്നും അതില്‍ 1,100 -1,200 കോടി രൂപ ആക്സിസ് ബാങ്ക് നല്‍കുമെന്നും അറിയിപ്പുണ്ട്.

കെവൈസി രേഖകള്‍ ആക്സിസ് ബാങ്കില്‍ ഉപഭോക്താക്കള്‍ വീണ്ടും സമര്‍പ്പിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശമുണ്ട്. സിറ്റി ബാങ്കുകളുടെ ബ്രാഞ്ചുകളിലും മാറ്റമുണ്ടാകില്ല. റീട്ടെയില്‍ ബാങ്കിംഗ്, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വെല്‍ത്ത് മാനേജ്മെന്റ് തുടങ്ങി സിറ്റി ബാങ്ക് ഇന്ത്യയില്‍ നടത്തിയിരുന്ന ബിസിനസുകളും 3600 ജീവനക്കാരേയുമാണ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധയിടങ്ങളിലായുള്ള 21 ശാഖകളും 499 എടിഎമ്മുകളും 30 ലക്ഷം ഉപയോക്താക്കളുമാണ് ആക്സിസ് ബാങ്കിന്റേതാകുന്നത്.

അടുത്ത വര്‍ഷം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് ആക്സിസ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ സാമ്പത്തിക സേവന മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിത്. ഇന്ത്യയില്‍ നിന്ന് മാത്രമല്ല മറ്റ് 13 വിപണികളിലെ റീട്ടെയില്‍ ബാങ്കിംഗ് സേവനം അവസാനിപ്പിക്കാന്‍ സിറ്റി ബാങ്ക് തീരുമാനിച്ചിരുന്നു. 1902ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച സിറ്റി ഗ്രൂപ്പ് 1985-ലാണ് ഉപഭോക്തൃ ബാങ്കിംഗ് ബിസിനസ്സ് ആരംഭിച്ചത്.