image

9 May 2022 7:24 AM GMT

Banking

ഗോതമ്പിനും വില കൂടുന്നു ; ചപ്പാത്തിയും ബ്രഡ്ഡും ഇനി പൊള്ളും

MyFin Desk

ഗോതമ്പിനും വില കൂടുന്നു ; ചപ്പാത്തിയും ബ്രഡ്ഡും ഇനി പൊള്ളും
X

Summary

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വർഷം ഗോതമ്പിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഒഎംഎസ്എസ്) കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വരും മാസത്തില്‍ ബ്രെഡ്, ചപ്പാത്തി, ബിസ്‌ക്കറ്റ് എന്നിവയ്ക്ക് വില കൂടാന്‍ സാധ്യത. ഗോതമ്പ് വിതരണം വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ച് ഗോതമ്പിന്റെ സമൃദ്ധി ഉറപ്പാക്കുന്നതിനുമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് കീഴില്‍ ഗോതമ്പിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഗോതമ്പിന്റെ കുറവുണ്ടാകുന്ന സീസണില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വില നിയന്ത്രിക്കാന്‍ ഇത് അവരെ സഹായിക്കുന്നു. ജൂണ്‍ മുതല്‍ വിലയുടെ […]


ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വർഷം ഗോതമ്പിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീം (ഒഎംഎസ്എസ്) കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വരും മാസത്തില്‍ ബ്രെഡ്, ചപ്പാത്തി, ബിസ്‌ക്കറ്റ് എന്നിവയ്ക്ക് വില കൂടാന്‍ സാധ്യത. ഗോതമ്പ് വിതരണം വര്‍ധിപ്പിക്കുന്നതിനും വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ച് ഗോതമ്പിന്റെ സമൃദ്ധി ഉറപ്പാക്കുന്നതിനുമാണ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് കീഴില്‍ ഗോതമ്പിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോതമ്പിന്റെ കുറവുണ്ടാകുന്ന സീസണില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് വില നിയന്ത്രിക്കാന്‍ ഇത് അവരെ സഹായിക്കുന്നു. ജൂണ്‍ മുതല്‍ വിലയുടെ ആഘാതം അനുഭവപ്പെടും.
മണ്‍സൂണ്‍ കാലത്ത് ഭക്ഷണത്തിൻറെ ആവശ്യം വര്‍ധിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്യുന്നതോടെ വില വർദ്ധനയുടെ ആഘാതം ഗുരുതരമാകും. വിപണിയിലെ ഗോതമ്പിന്റെ വിതരണത്തെ ആശ്രയിച്ച്, മില്ലുകള്‍ എഫ്സിഐയില്‍ നിന്ന് ഗോതമ്പ് വാങ്ങുന്നു. ഒരു വര്‍ഷം ഏകദേശം ഏഴ് മുതല്‍ എട്ട് ദശലക്ഷം ടണ്‍ വരെ.
മിച്ചം വരുന്നതിനാല്‍ ഗോതമ്പിന് എഫ്സിഐ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ചരക്ക് സബ്സിഡിയുടെ ഗുണം കമ്പനികള്‍ക്കും ലഭിച്ചു. മിച്ചമുള്ള ഗോതമ്പ് സര്‍ക്കാരില്‍ നിന്നും ഒഴിവാക്കുന്നതിനാണിത്. കഴിഞ്ഞ വര്‍ഷം 2021-22 ല്‍ ഇന്ത്യന്‍ ഗോതമ്പ് സംസ്‌കരണ വ്യവസായം സര്‍ക്കാരില്‍ നിന്ന് ഏകദേശം ഏഴ് ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരിച്ചു. ഒഎംഎസ്എസ് വിഷയത്തില്‍ ഗവണ്‍മെന്റില്‍ നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിക്കാത്തതിനാല്‍, കമ്പനികള്‍ അവരുടെ എല്ലാ ഗോതമ്പുകളും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങാന്‍ നിര്‍ബന്ധിതരായേക്കാം. അതുവഴി അധികചെലവ് ഉപഭോക്താവിന്റെ പോക്കറ്റിലേക്ക് മാറ്റും.