image

11 May 2022 4:45 AM GMT

IPO

എല്‍ഐസി പോളിസിയുടമയ്ക്ക് എങ്ങനെ ഐപിഒ അലോട്ട്‌മെന്റ് നില പരിശോധിക്കാം

MyFin Desk

എല്‍ഐസി പോളിസിയുടമയ്ക്ക് എങ്ങനെ ഐപിഒ അലോട്ട്‌മെന്റ് നില പരിശോധിക്കാം
X

Summary

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) അവസാനിച്ചു. മെയ് 4 (ബുധന്‍) മുതല്‍ മെയ് 9 (തിങ്കള്‍) വരെയായിരുന്നു എല്‍ഐസി ഐപിഒ. നിക്ഷേപകരില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നടന്നു കഴിഞ്ഞു. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്സ്‌ക്രിപ്ഷന്‍ 6.06 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 1.97 […]


ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) അവസാനിച്ചു. മെയ് 4 (ബുധന്‍) മുതല്‍ മെയ് 9 (തിങ്കള്‍) വരെയായിരുന്നു എല്‍ഐസി ഐപിഒ. നിക്ഷേപകരില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിച്ചത്. ഐപിഒ അവസാനിക്കുമ്പോള്‍ 2.94 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നടന്നു കഴിഞ്ഞു. പോളിസി ഹോള്‍ഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഓഹരികളുടെ സബ്സ്‌ക്രിപ്ഷന്‍ 6.06 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. ജീവനക്കാര്‍ക്ക് അനുവദിച്ച ക്വാട്ടയുടെ 4.36 മടങ്ങും റീട്ടെയില്‍ നിക്ഷേപകര്‍ 1.97 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. ഇനി നിങ്ങള്‍ക്ക് ഐപിഒ അലോട്ട്‌മെന്റ് നില എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

ഐപിഒ അലോട്ട്‌മെന്റ് നില എങ്ങനെ പരിശോധിക്കാമെന്ന് നോക്കാം. ഇതിനായി എല്‍ഐസി ഐപിഒയില്‍ പങ്കെടുത്ത സമയത്ത് നിങ്ങള്‍ നല്‍കിയ പാന്‍ ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ തന്നെയാണ് നിങ്ങളുടെ എല്‍ഐസിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും ഡീമാറ്റ് അക്കൗണ്ടിലും ഉള്ളതെന്ന് ഉറപ്പു വരുത്തണം.

പോളിസി ഉടമകള്‍ക്ക് എല്‍ഐസി ഐപിഒ നില പരിശോധിക്കുന്നതിനായി ആദ്യം https://www.bseindia.com/investors/appli_check.aspx എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇനി ഇഷ്യു തിരഞ്ഞെടുക്കുക.ശേഷം ഇഷ്യുവിന്റെ പേര്, അപേക്ഷ നമ്പര്‍, പാന്‍ വിശദാംശങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുക. 'ഞാന്‍ ഒരു റോബോട്ട് അല്ല' എന്ന ബോക്സില്‍ ടിക്ക് ചെയ്ത് സേര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ നിങ്ങള്‍ക്ക് എല്‍ഐസി ഐപിഒ നില ലഭ്യമാകും. ഇനി കെഫിന്‍ ടെക് വഴി എല്‍ഐസി ഐപിഒ അലോട്ട്‌മെന്റ് നില പരിശോധിക്കുന്നതിനായി ആദ്യം https://kprismop.kfintech.com/ipostatus/ എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇതില്‍ എല്‍ഐസി ഐപിഒ തിരഞ്ഞെടുക്കുക. ശേഷം ആപ്ലിക്കേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ഡിപിഐഡി/ക്ലയന്റ് ഐഡി അല്ലെങ്കില്‍ പാന്‍ എന്നിവയില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക. ഇനി ആപ്ലിക്കേഷന്‍ നമ്പര്‍ നല്‍കി ക്യാപ്ച കോഡ് സമര്‍പ്പിക്കുന്നതോടെ എല്‍ഐസി ഐപിഒ നില പരിശോധിക്കാനാകും. വിജയിച്ചവര്‍ക്ക് മെയ് 12-ന് ഓഹരികള്‍ ലഭിക്കും. പരാജയപ്പെട്ട ബിഡ്ഡുകള്‍ക്ക് അതേ ദിവസം തന്നെ റീഫണ്ട് ലഭിക്കും. മെയ് 16 ഓടെ, ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടിലേക്ക് ലഭ്യമാകും. മെയ് 17 ന് സ്റ്റോക്ക് സെക്കന്‍ഡറി മാര്‍ക്കറ്റില്‍ വ്യാപാരം ആരംഭിക്കും.