image

29 Jun 2022 5:13 AM GMT

Lifestyle

ജിഡിആർ ക്രമക്കേട്: ടെക്സ്‌മോ പൈപ്‌സിന് 10 കോടി രൂപ പിഴ

Agencies

ജിഡിആർ ക്രമക്കേട്: ടെക്സ്‌മോ പൈപ്‌സിന് 10 കോടി രൂപ പിഴ
X

Summary

ഗ്ലോബൽ ഡെപ്പോസിറ്ററി റെസിപ്റ്റ്സ് (ജിഡിആർ) നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ടെക്സ്‌മോ പൈപ്സ് ആൻഡ് പ്രോഡക്ട് ലിമിറ്റഡ് (ടിടിഎം എൽ) നും മറ്റു വ്യക്തികൾക്കുമെതിരെ സെബി 10 കോടി രൂപ പിഴ ചുമത്തി. 10.25 കോടി രൂപ ടെക്സ്‌മോ പൈപ്സ് ആൻഡ് പ്രോഡക്ട് ലിമിറ്റഡ് കമ്പനിക്കും, 25 ലക്ഷം രൂപ അരുൺ പഞ്ചാരിയാ, 20 ലക്ഷം വീതം സഞ്ജയ് അഗർവാൾ, വിനയ് പ്രസാദ് പപ്പു, 10 ലക്ഷം രൂപ വീതം മുകേഷ് ചൗരാടിയ, ലാൽ ബെഹ്‌റ 2 […]


ഗ്ലോബൽ ഡെപ്പോസിറ്ററി റെസിപ്റ്റ്സ് (ജിഡിആർ) നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ടെക്സ്‌മോ പൈപ്സ് ആൻഡ് പ്രോഡക്ട് ലിമിറ്റഡ് (ടിടിഎം എൽ) നും മറ്റു വ്യക്തികൾക്കുമെതിരെ സെബി 10 കോടി രൂപ പിഴ ചുമത്തി.

10.25 കോടി രൂപ ടെക്സ്‌മോ പൈപ്സ് ആൻഡ് പ്രോഡക്ട് ലിമിറ്റഡ് കമ്പനിക്കും, 25 ലക്ഷം രൂപ അരുൺ പഞ്ചാരിയാ, 20 ലക്ഷം വീതം സഞ്ജയ് അഗർവാൾ, വിനയ് പ്രസാദ് പപ്പു, 10 ലക്ഷം രൂപ വീതം മുകേഷ് ചൗരാടിയ, ലാൽ ബെഹ്‌റ 2 ലക്ഷം രൂപ റിഷാബ് കുമാർ ജെയിൻ എന്നിവർക്കുമാണ് പിഴ ചുമത്തിയതിയത്.

ജിഡിആർ ക്രമക്കേട് നടക്കുന്ന കാലത്തു അഗർവാൾ, വിനയ് പ്രസാദ്, ബെഹ്‌റ, ജെയിൻ എന്നിവർ ടിപിപിഎലിന്റെ ബോർഡ് അംഗങ്ങളായിരുന്നു.

ജിഡിആർ ഇഷ്യൂ ചെയുന്നതുമായി ബന്ധപ്പെട്ട വായ്‌പാ കരാറുകളിൽ വിന്റേജിന്റെ ഉടമസ്ഥനും ഡിറ്റക്ടറുമായ പഞ്ചാരിയയാണ് ഒപ്പുവെച്ചത്. ഒപ്പം വിന്റേജ് എടുത്ത ലോണിന്റെ തുക തിരിച്ചടയ്ക്കുന്നതിനായി യൂറാം (EURAM) ബാങ്കിനെ അഭിസംബോധന ചെയ്‌ത വിന്റേജിന്റെ അംഗീകൃത ഒപ്പിട്ടയാളാണ് ചൗരാദിയ.

ടെസ്‌മോ പൈപ്‌സിന് സെക്ഷൻ 23 ലംഘനത്തിൽ 25 ലക്ഷം രൂപ വേറെയും പിഴ ചുമത്തിയിട്ടുണ്ട്.

എന്നിരുന്നാലും, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള സെബിയുടെ അപ്പീലിന്റെ ഫലത്തിന് വിധേയമായിരിക്കും ഈ പിഴയെന്ന് സെബിയുടെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസർ വിജയകാന്ത് കുമാർ വർമ്മ പറഞ്ഞു. സെക്യൂരിറ്റീസ് കോൺട്രാക്ട്സ് (റെഗുലേഷൻ) ആക്ടിലെ സെക്ഷൻ 23E ലിസ്റ്റിംഗ് വ്യവസ്ഥകളുമായി ബന്ധപ്പെട്ടതാണ്.

2011 മാർച്ച്-ഏപ്രിലാണ് ജിഡിആറിലെ ക്രമക്കേടുകളെക്കുറിച് ടിപിപി എല്ലിനെതിരെ സെബി അന്വേഷണം നടത്തിയത്.

ടെക്സ്‌മോ പൈപ്‌സിന്റെ ഓഹരികൾ എൻഎസ്‌സിയിൽ ഇന്ന് 1.45 രൂപ കുറഞ്ഞ് 60.55 ൽ അവസാനിച്ചു.