image

30 Jun 2022 3:33 AM GMT

Education

കോവിഡാനന്തരം എഡ്‌ടെക്ക് ആപ്പുകള്‍ക്ക് ശനിദശ; 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്

MyFin Bureau

കോവിഡാനന്തരം എഡ്‌ടെക്ക് ആപ്പുകള്‍ക്ക് ശനിദശ; 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ്
X

Summary

പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് മാറി ഒരു പുത്തന്‍രീതിയായിരുന്നു കോവിഡുകാലത്തെ  പഠനം. എഡ്യൂക്കേഷണല്‍ ആപ്പുകളെ (എഡ്‌ടെക്ക് ആപ്പ്) ആശ്രയിച്ചായിരുന്നു പലരും പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കോവിഡ് കാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയവരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നിന്നവരും ഈ എഡ്‌ടെക്ക് ആപ്പുകളാണ്. എന്നാല്‍ കോവിഡാനന്തരം സ്‌കൂളുകള്‍ തുറന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഡ്‌ടെക്ക് ആപ്പുകളുടെ ഉപഭോക്താക്കളില്‍ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായി. ഇതേടെ പല എഡ്‌ടെക്ക് ആപ്പ് കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലായി. ബൈജൂസ് ഉള്‍പ്പടെ വിവിധ പ്രമുഖ എഡ്‌ടെക്ക് കമ്പനികള്‍ പിരിച്ചുവിട്ടത് […]


പരമ്പരാഗത വിദ്യാഭ്യാസത്തില്‍ നിന്ന് മാറി ഒരു പുത്തന്‍രീതിയായിരുന്നു കോവിഡുകാലത്തെ പഠനം. എഡ്യൂക്കേഷണല്‍ ആപ്പുകളെ (എഡ്‌ടെക്ക് ആപ്പ്) ആശ്രയിച്ചായിരുന്നു പലരും പഠനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. കോവിഡ് കാലത്ത് ഏറ്റവും അധികം നേട്ടമുണ്ടാക്കിയവരുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ നിന്നവരും ഈ എഡ്‌ടെക്ക് ആപ്പുകളാണ്. എന്നാല്‍ കോവിഡാനന്തരം സ്‌കൂളുകള്‍ തുറന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. എഡ്‌ടെക്ക് ആപ്പുകളുടെ ഉപഭോക്താക്കളില്‍ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായി. ഇതേടെ പല എഡ്‌ടെക്ക് ആപ്പ് കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലായി. ബൈജൂസ് ഉള്‍പ്പടെ വിവിധ പ്രമുഖ എഡ്‌ടെക്ക് കമ്പനികള്‍ പിരിച്ചുവിട്ടത് രണ്ടായിരത്തിലധികം ജീവനക്കാരെയാണ്.
ബെംഗളൂരു ആസ്ഥാനമായുള്ള ബൈജൂസ് അവരുടെ ഗ്രൂപ്പ് കമ്പനികളായ വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ എന്നിവയിലെ 500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നീക്കമാണിതെന്നാണ് കമ്പനി അഭിപ്രായപ്പെട്ടത്. യൂണികോണ്‍ കമ്പനിയായ അണ്‍അക്കാദമി ആയിരത്തോളം പേരെയാണ് പിരിച്ചുവിട്ടത്. വേദാന്തുവില്‍ 624 പേര്‍ക്കാണ് ജോലി നഷ്ടമായത്. ലിഡോ 200 ജീവനക്കാരെയും, ഫ്രെണ്ട്‌റോ 145 ജീവനക്കാരെയും, ഉദയ് 120 ജീവനക്കാരെയും കോവിഡാനന്തരം പിരിച്ചു വിട്ടു.
രണ്ടുവര്‍ഷത്തിനിടയില്‍ കമ്പനിക്കുണ്ടായ വലിയ വളര്‍ച്ചയ്ക്ക് പിന്നാലെയാണ് പെട്ടെന്നുള്ള ചെലവ് ചുരുക്കലിലേക്ക് ബൈജൂസ് കടന്നിരിക്കുന്നത്. 2020 ലാണ് ബൈജൂസ് 300 മില്യണ്‍ ഡോളറിന് മുംബൈ ആസ്ഥാനമായുള്ള വൈറ്റ്ഹാറ്റ് ജൂനിയറിനെ ഏറ്റെടുത്തത്. ബൈജൂസ് ഐപിഒ ആസൂത്രണം ചെയ്യുന്ന സമയത്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. അടുത്ത വര്‍ഷത്തോടെ പൊതുമേഖലയിലെത്താനാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇത് യുഎസില്‍ ഒരു പ്രാഥമിക ലിസ്റ്റിംഗും ഇന്ത്യയില്‍ രണ്ടാമതൊരു ലിസ്റ്റിംഗും നടത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. യുഎസും ഇന്ത്യയും ബൈജൂസിന്റെ പ്രധാന വിപണികളാണ്. അതേസമയം അമേരിക്കന്‍ കമ്പനിയായ 2 യു ഇന്‍കോര്‍പ്പറേറ്റിനെ ബൈജൂസ് 100 കോടി രൂപയ്ക്ക് വാങ്ങി.