image

7 July 2022 8:54 AM GMT

Stock Market Updates

ഉയർന്ന ജൂൺ പാദ വില്പന: ശോഭ ഓഹരികൾക്ക് 10 ശതമാനം കുതിപ്പ്

Bijith R

ഉയർന്ന ജൂൺ പാദ വില്പന: ശോഭ ഓഹരികൾക്ക് 10 ശതമാനം കുതിപ്പ്
X

Summary

റിയൽറ്റി മേഖലയിലെ പ്രമുഖ കമ്പനിയായ ശോഭയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ, എക്കാലത്തെയും ഉയർന്ന പാദാടിസ്ഥാനത്തിലുള്ള വില്പന റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില ഉയർന്നത്. കമ്പനിയുടെ വില്പനയുടെ അളവ് 51.7 ശതമാനം ഉയർന്ന് 1.36 മില്യൺ സ്‌ക്വയർ ഫീറ്റ് ആയി. അതിന്റെ വില്പന മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67.7 ശതമാനം ഉയർന്ന് 1,145 കോടി രൂപയായി. "വില വർധനവും, ഭവന വായ്പയുടെ നിരക്കിലെ വർധനവും ഉണ്ടായിരുന്നുവെങ്കിലും, ഭവനങ്ങൾക്കുള്ള ആവശ്യം എല്ലാ […]


റിയൽറ്റി മേഖലയിലെ പ്രമുഖ കമ്പനിയായ ശോഭയുടെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 10 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ, എക്കാലത്തെയും ഉയർന്ന പാദാടിസ്ഥാനത്തിലുള്ള വില്പന റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വില ഉയർന്നത്. കമ്പനിയുടെ വില്പനയുടെ അളവ് 51.7 ശതമാനം ഉയർന്ന് 1.36 മില്യൺ സ്‌ക്വയർ ഫീറ്റ് ആയി. അതിന്റെ വില്പന മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67.7 ശതമാനം ഉയർന്ന് 1,145 കോടി രൂപയായി.

"വില വർധനവും, ഭവന വായ്പയുടെ നിരക്കിലെ വർധനവും ഉണ്ടായിരുന്നുവെങ്കിലും, ഭവനങ്ങൾക്കുള്ള ആവശ്യം എല്ലാ വിഭാഗങ്ങളിലും, പ്രത്യേകിച്ച് ബെംഗലൂരുവിലും, ഗുരുഗ്രാമിലും, ശക്തമായി തുടർന്നു. ബെംഗലൂരുവിലെ ഈയിടെ തുടങ്ങിയ പുതിയ പദ്ധതികളും, വരാനിരിക്കുന്ന പദ്ധതികളുടെ തുടർച്ചയായ വില്പനയും മൂലം ഞങ്ങൾക്ക് എക്കാലത്തെയും മികച്ച വില്പന തോതും, മൂല്യവും,പ്രൈസ് റിയലൈസേഷനും നേടാൻ കഴിഞ്ഞു. ഈ പാദത്തിലെ ശക്തമായ പണമൊഴുക്ക് മൊത്ത ബാധ്യതകൾ ഒരു പരിധി വരെ കുറക്കുന്നതിനും സഹായകരമായി," കമ്പനി പറഞ്ഞു.

കമ്പനിയുടെ ശരാശരി പ്രൈസ് റിയലൈസേഷൻ സ്‌ക്വയർ ഫീറ്റിന് 8,431 രൂപയായി. ഓഹരി ഇന്ന് 9.71 ശതമാനം ഉയർന്ന് 640 .80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.