image

13 July 2022 2:38 AM GMT

Crude

ക്രൂഡ് വില 100 ഡോളറായി: ഇന്ധനവിലയില്‍ വ്യത്യാസമില്ല

MyFin Desk

ക്രൂഡ് വില 100 ഡോളറായി: ഇന്ധനവിലയില്‍ വ്യത്യാസമില്ല
X

Summary

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെ ക്രൂഡ് വില ബാരലിന് 99.83 ഡോളര്‍ വരെ എത്തി. ഉച്ചയ്ക്ക് ശേഷം ബാരലിന് 100.7 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ഇന്ത്യയിലുള്‍പ്പടെ ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ല. ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 89.62 രൂപയില്‍ വില്‍പ്പന നടത്തുന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.35 രൂപയും ഡീസല്‍ ലിറ്ററിന് 97.28 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ […]


രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെ ക്രൂഡ് വില ബാരലിന് 99.83 ഡോളര്‍ വരെ എത്തി. ഉച്ചയ്ക്ക് ശേഷം ബാരലിന് 100.7 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ ഇന്ത്യയിലുള്‍പ്പടെ ഇന്ധനവിലയില്‍ കാര്യമായ മാറ്റമില്ല. ഡെല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 89.62 രൂപയില്‍ വില്‍പ്പന നടത്തുന്നു. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.35 രൂപയും ഡീസല്‍ ലിറ്ററിന് 97.28 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 107.71 രൂപയും ഡീസല്‍ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 105.70 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 92.64 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 105.89 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.

പണപ്പെരുപ്പം നേരിടുന്നതിനായി കഴിഞ്ഞ മെയ് 21ന് എക്സൈസ് തീരുവയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും, ഡീസല്‍ ലിറ്ററിന് ആറ് രൂപയും കുറച്ചത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 9.50 രൂപയും, ഡീസല്‍ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചു. പെട്രോള്‍ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തില്‍ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.52 രൂപയും, ഡീസല്‍ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.

അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി ക്രൂഡ്, ഡീസല്‍, എടിഎഫ് എന്നിവയ്ക്ക് ചുമത്തുന്ന പുതിയ നികുതികള്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും സര്‍ക്കാര്‍ റിവ്യൂ ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ മാസം ആദ്യം അറിയിച്ചിരുന്നു. തങ്ങള്‍ കയറ്റുമതി നിരുത്സാഹപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. പെട്രോള്‍, ഡീസല്‍, എടിഎഫ് തീരുവ വര്‍ധിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് സര്‍ക്കാര്‍ ഈ നിര്‍ണ്ണായക തീരുമാനം എടുത്തത്. കയറ്റുമതി സംഭവിക്കുകയും ആഭ്യന്തര വിപണിയില്‍ എണ്ണ ലഭ്യമകാതെ വരികയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം.

പെട്രോളിന്റെയും എടിഎഫിന്റെയും കയറ്റുമതിക്ക് ലിറ്ററിന് ആറ് രൂപയും ഡീസല്‍ കയറ്റുമതിക്ക് ലിറ്ററിന് 13 രൂപയും ചുമത്തിയിരുന്ന നികുതി ഇന്ന് (ജൂലൈ 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് 23,250 രൂപ നികുതി ചുമത്തി. ഇത്കൂടാതെ യുകെ പോലുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിന്‍ഡ്ഫാള്‍ ടാക്‌സ് ചുമത്തിയിട്ടുണ്ട്.