image

14 July 2022 2:37 AM GMT

Learn & Earn

സാങ്കേതിക തകരാര്‍: റിട്ടേണ്‍ ഫയലിംഗ് തീയതി നീട്ടുമോ?

MyFin Desk

സാങ്കേതിക തകരാര്‍: റിട്ടേണ്‍ ഫയലിംഗ് തീയതി നീട്ടുമോ?
X

Summary

  ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഏതാനും ആഴ്ച്ച മാത്രം ബാക്കി നില്‍ക്കേ ഫയലിംഗ് പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നികുതിദായകരെ അലട്ടുകയാണ്. ജൂലൈ 31നാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. ആദായ നികുതി പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിന്നാലെ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസം ആദ്യം പോര്‍ട്ടലിന്റെ പരിപാലന ചുമതലുള്ള ഇന്‍ഫോസിസിന് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അറിയിപ്പ് […]


ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഏതാനും ആഴ്ച്ച മാത്രം ബാക്കി നില്‍ക്കേ ഫയലിംഗ് പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നികുതിദായകരെ അലട്ടുകയാണ്. ജൂലൈ 31നാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി. ആദായ നികുതി പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായതിന് പിന്നാലെ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസം ആദ്യം പോര്‍ട്ടലിന്റെ പരിപാലന ചുമതലുള്ള ഇന്‍ഫോസിസിന് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ അറിയിപ്പ് നല്‍കി രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുവാന്‍ സാധിച്ചിട്ടില്ല. സാധാരണ വേണ്ടി വരുന്നതിനെക്കാള്‍ ലോഗിന്‍ സമയം കൂടുക, ടിഡിഎസ്, ടിസിഎസ് വിവരങ്ങള്‍ കൃത്യമായി ലഭിക്കാതിരിക്കുക, ഒടിപി വരാന്‍ വൈകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. പോര്‍ട്ടലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈകുന്നതിനാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതി നീട്ടണമെന്നും ആവശ്യമുയരുന്നുണ്ട്.
ജൂലൈ 7 വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 99.2 ലക്ഷം റിട്ടേണുകലാണ് ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം 5.89 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്തത്. പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാത്തതിനെ തുടര്‍ന്ന് ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖിനെ കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര ധനമന്ത്രാലയം വിളിപ്പിച്ചിരുന്നു. ഓഗ്‌സ്റ്റ് പകുതി കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി 2021 ഡിസംബര്‍ വരെ അന്ന് നീട്ടിയിരുന്നു.