image

4 Aug 2022 3:48 AM GMT

Banking

ഭക്ഷ്യ എണ്ണക്ക് ഡിമാൻറ് വർദ്ധിച്ചു, അദാനി വില്‍മറിൻറെ അറ്റാദായത്തില്‍ 10% വര്‍ധന

MyFin Desk

ഭക്ഷ്യ എണ്ണക്ക് ഡിമാൻറ് വർദ്ധിച്ചു, അദാനി വില്‍മറിൻറെ അറ്റാദായത്തില്‍ 10% വര്‍ധന
X

Summary

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഭക്ഷ്യ എണ്ണ കമ്പനിയായ അദാനി വില്‍മറിന്റെ (എഡബ്ല്യുഎല്‍) അറ്റാദായം 10 ശതമാനം വളര്‍ച്ച നേടി 193.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 175.70 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,369.41 കോടി രൂപയായില്‍ നിന്നും ഒന്നാം പാദത്തില്‍ 14,783.92 കോടി രൂപയായി ഉയര്‍ന്നു. അദാനി വില്‍മറിന്റെ ക്യുമുലേറ്റീവ് വോളിയം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1.03 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന […]


ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ ഭക്ഷ്യ എണ്ണ കമ്പനിയായ അദാനി വില്‍മറിന്റെ (എഡബ്ല്യുഎല്‍) അറ്റാദായം 10 ശതമാനം വളര്‍ച്ച നേടി 193.59 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 175.70 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11,369.41 കോടി രൂപയായില്‍ നിന്നും ഒന്നാം പാദത്തില്‍ 14,783.92 കോടി രൂപയായി ഉയര്‍ന്നു. അദാനി വില്‍മറിന്റെ ക്യുമുലേറ്റീവ് വോളിയം മുന്‍ വര്‍ഷം ഒന്നാം പാദത്തിലെ 1.03 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ 1.19 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇത് 15 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഭക്ഷ്യ എണ്ണ വ്യാപാരം 0.70 ദശലക്ഷം ടണ്ണായിരുന്നു. ഇത് വോളിയത്തില്‍ പ്രതിവര്‍ഷം 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഭക്ഷ്യ എണ്ണ വില്‍പ്പന മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 23 ശതമാനം വര്‍ധനവോടെ 11,519 കോടി രൂപയായിരുന്നു. ഫുഡ്, എഫ്എംസിജി എന്നിവയുടെ വളര്‍ച്ച തുടര്‍ന്നു ഇത് ജൂണ്‍ പാദത്തില്‍ 860 കോടി രൂപയുടെ വരുമാനം ഉണ്ടാക്കി. ഭക്ഷ്യ എണ്ണ, ഗോതമ്പ് മാവ്, അരി, പയര്‍വര്‍ഗ്ഗങ്ങള്‍, പഞ്ചസാര എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഉത്പന്ന പോര്‍ട്ട്ഫോളിയോ അദാനി വില്‍മറിനുണ്ട്. അവരുടെ മുന്‍നിര ബ്രാന്‍ഡായ 'ഫോര്‍ച്യൂണ്‍' ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യ എണ്ണ ബ്രാന്‍ഡാണ്. 10 സംസ്ഥാനങ്ങളിലായി 10 ക്രഷിംഗ് യൂണിറ്റുകളും 19 റിഫൈനറികളും ഉള്‍പ്പെടുന്ന 23 പ്ലാന്റുകളാണ് കമ്പനിക്ക് ഇന്ത്യയില്‍ ഉള്ളത്.