image

8 Aug 2022 4:33 AM GMT

People

തൊഴിലില്ലായ്മ രൂക്ഷം, ദുരിതം യുവാക്കൾക്കും സ്ത്രീകൾക്കും': ആനന്ദ് മഹീന്ദ്ര

MyFin Desk

തൊഴിലില്ലായ്മ രൂക്ഷം, ദുരിതം യുവാക്കൾക്കും സ്ത്രീകൾക്കും: ആനന്ദ് മഹീന്ദ്ര
X

Summary

രാജ്യത്തെ ജിഡിപി വളര്‍ച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സ്വകാര്യ മേഖലയില്‍ പ്രധാനമായും ജിഗ് സമ്പദ്വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന ഭാഗത്താണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും, ഇന്ത്യ പോലുള്ള ഏറ്റവും വലിയ രാജ്യത്തിന് ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെല്‍ഹിയില്‍ നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്, ഇന്ത്യക്ക് അനുകൂലമായി നീങ്ങുന്ന ആഗോള ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ പറ്റി, ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും […]


രാജ്യത്തെ ജിഡിപി വളര്‍ച്ചയ്ക്ക് അനുസൃതമായി തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സ്വകാര്യ മേഖലയില്‍ പ്രധാനമായും ജിഗ് സമ്പദ്വ്യവസ്ഥയുടെ ഏറ്റവും താഴ്ന്ന ഭാഗത്താണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്നും, ഇന്ത്യ പോലുള്ള ഏറ്റവും വലിയ രാജ്യത്തിന് ഇത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡെല്‍ഹിയില്‍ നടന്ന കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്, ഇന്ത്യക്ക് അനുകൂലമായി നീങ്ങുന്ന ആഗോള ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെ പറ്റി, ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന മുഖ്യ പ്രശ്‌നമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ (സിഎംഐഇ) കണക്കനുസരിച്ച് ഇന്ത്യന്‍ തൊഴിലില്ലായ്മ നിരക്ക് 7-8% വരെ ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഡിപി വളര്‍ച്ചയ്ക്കൊപ്പം തൊഴില്‍ വളര്‍ച്ച കൈവരിക്കാത്തതാണ് ഇതിന് കാരണം. ജോലി ചെയ്യാന്‍ കഴിവുള്ള തൊഴില്‍ ശക്തിയുടെ 40 ശതമാനം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജോലി ചെയ്യുന്നത് അല്ലെങ്കില്‍ ജോലി അന്വേഷിക്കുന്നത്. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് യുവാക്കളും സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.