image

8 Aug 2022 12:54 AM GMT

Banking

നിരക്കുയരുമ്പോഴും ഭവന വായ്പകളുടെ പ്രോസസിംഗ് ഫീസ് ഒഴിവാക്കി എസ്ബിഐ

MyFin Desk

നിരക്കുയരുമ്പോഴും ഭവന വായ്പകളുടെ പ്രോസസിംഗ് ഫീസ് ഒഴിവാക്കി എസ്ബിഐ
X

Summary

ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 50 മുതല്‍ 100 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 1 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫര്‍ പ്രബല്യത്തിലുള്ളത്. എസ്ബിഐ വെബ്‌സൈറ്റ് അനുസരിച്ച്, ഭവനവായ്പ, അനുബന്ധ ലോണുകള്‍ എന്നിവയ്ക്ക് അടിസ്ഥാന പ്രോസസ്സിംഗ് ഫീസ് ബാങ്ക് 50 ശതമാനം ഒഴിവാക്കിയിട്ടുണ്ട്. ഭവന വായ്പ ഏറ്റെടുക്കുന്നതിനും അതുമായി ബന്ധപ്പെട്ട ടോപ്പ് അപ്പിനും, അടിസ്ഥാന പ്രോസസ്സിംഗ് ഫീസില്‍ 100 ശതമാനവും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. […]


ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 50 മുതല്‍ 100 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. 2022 ഓഗസ്റ്റ് 1 മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെയാണ് ഈ ഓഫര്‍ പ്രബല്യത്തിലുള്ളത്.

എസ്ബിഐ വെബ്‌സൈറ്റ് അനുസരിച്ച്, ഭവനവായ്പ, അനുബന്ധ ലോണുകള്‍ എന്നിവയ്ക്ക് അടിസ്ഥാന പ്രോസസ്സിംഗ് ഫീസ് ബാങ്ക് 50 ശതമാനം ഒഴിവാക്കിയിട്ടുണ്ട്. ഭവന വായ്പ ഏറ്റെടുക്കുന്നതിനും അതുമായി ബന്ധപ്പെട്ട ടോപ്പ് അപ്പിനും, അടിസ്ഥാന പ്രോസസ്സിംഗ് ഫീസില്‍ 100 ശതമാനവും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.

ഉപഭോക്താവില്‍ നിന്ന് ശേഖരിക്കുന്ന നോട്ടറി, വാല്യൂഷന്‍ ഫീസ് എന്നിവയില്‍ മാറ്റമില്ല. വായ്പകളുടെ അടിസ്ഥാന പ്രോസസ്സിംഗ് ഫീ വായ്പ തുകയുടെ 0.35ശതമാനം ആണ്. ഭവന വായ്പ എടുക്കുമ്പോള്‍ മറ്റ് ഫീസും നിരക്കുകളും ബാധകമാണ്. ഈ ഫീസ് ഓരോ ബാങ്കിലും വ്യത്യസ്തമായിരിക്കും.

ലോഗ് ഇന്‍ ഫീസ്, ടെക്നിക്കല്‍ അസസ്മെന്റ് ഫീസ്, ലീഗല്‍ ഫീസ്, ഫ്രാങ്കിംഗ് ഫീസ്, പ്രീ-ഇഎംഐ ചാര്‍ജ്, സ്റ്റാറ്റിയൂട്ടറി അല്ലെങ്കില്‍ റെഗുലേറ്ററി ചാര്‍ജുകള്‍, റീ-അപ്രൈസല്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം, നോട്ടറി ഫീസ്, അഡ്ജുഡിക്കേഷന്‍ ഫീസ് എന്നിവ ഉള്‍പ്പെടുന്നു.