image

11 Aug 2022 1:42 AM GMT

Banking

വരുമാനം കുറഞ്ഞെങ്കിലും നഷ്ടം കുറച്ച് എസ്സാര്‍ ഷിപ്പിംഗ്

PTI

Essar Shipping
X

Summary

ഡെല്‍ഹി: എസ്സാര്‍ ഷിപ്പിംഗിന്റെ ജൂണ്‍ പാദത്തിലെ  കണ്‍സോളിഡേറ്റഡ് നഷ്ടം 15.64 കോടി രൂപയിലേക്ക് കുറഞ്ഞതായി കമ്പനി അറിയിച്ചു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 311.43 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം രേഖപ്പെടുത്തിയിരുന്നു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 154.79 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 24.59 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ ആകെ ചെലവ് 86.16 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 284.13 കോടി രൂപയായിരുന്നു.