image

12 Aug 2022 11:27 PM GMT

Banking

ഐഡിബിഐ ഓഹരികള്‍ വില്‍ക്കാന്‍ സമയപരിധി ഇല്ല : എല്‍ഐസി ചെയര്‍മാന്‍

MyFin Desk

ഐഡിബിഐ ഓഹരികള്‍ വില്‍ക്കാന്‍ സമയപരിധി ഇല്ല : എല്‍ഐസി ചെയര്‍മാന്‍
X

Summary

മുംബൈ: ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരില്‍ നിന്ന് സമയപരിധിയൊന്നും ലഭിച്ചിട്ടില്ലെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം ആര്‍ കുമാര്‍ അറിയിച്ചു. ബാങ്കിന്റെ 49.2 ശതമാനം ഓഹരികളും എല്‍ഐസിയുടെ ഉടമസ്ഥതയിലാണ്. ബാങ്ക് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.  82,75,90,885 ഓഹരികള്‍ കൂടി ഏറ്റെടുത്തതിനെത്തുടര്‍ന്ന് 2019 ജനുവരി മുതല്‍  ഐഡിബിഐ ബാങ്ക് എല്‍ഐസിയുടെ അനുബന്ധ സ്ഥാപനമായി മാറി. ജൂണ്‍ പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 25 ശതമാനം ഉയര്‍ന്ന് 756 കോടി രൂപയായി. എല്‍ഐസിയുടെ നിയന്ത്രണത്തിലുള്ള ബാങ്ക് […]


മുംബൈ: ഐഡിബിഐ ബാങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് സര്‍ക്കാരില്‍ നിന്ന് സമയപരിധിയൊന്നും ലഭിച്ചിട്ടില്ലെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം ആര്‍ കുമാര്‍ അറിയിച്ചു. ബാങ്കിന്റെ 49.2 ശതമാനം ഓഹരികളും എല്‍ഐസിയുടെ ഉടമസ്ഥതയിലാണ്. ബാങ്ക് പൂര്‍ണമായും സ്വകാര്യവത്ക്കരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 82,75,90,885 ഓഹരികള്‍ കൂടി ഏറ്റെടുത്തതിനെത്തുടര്‍ന്ന് 2019 ജനുവരി മുതല്‍ ഐഡിബിഐ ബാങ്ക് എല്‍ഐസിയുടെ അനുബന്ധ സ്ഥാപനമായി മാറി.
ജൂണ്‍ പാദത്തില്‍ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 25 ശതമാനം ഉയര്‍ന്ന് 756 കോടി രൂപയായി. എല്‍ഐസിയുടെ നിയന്ത്രണത്തിലുള്ള ബാങ്ക് 2021-22 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 603.30 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ബാങ്കിന്റെ മൊത്തവരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിലെ 6,554.95 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 5,780.99 കോടി രൂപയായി കുറഞ്ഞു.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 ജൂണിലെ മൊത്ത വായ്പയുടെ 22.71 ശതമാനത്തില്‍ നിന്ന് 2022 ജൂണില്‍ 19.90 ശതമാനമായി കുറഞ്ഞത് ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെടുത്തി.
അറ്റ നിഷ്‌ക്രിയ ആസ്തിയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തിലെ 1.67 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി കുറഞ്ഞു. കിട്ടാകടങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി നീക്കി വച്ചിരുന്ന തുക ജൂണ്‍ പാദത്തില്‍ 1,751.80 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 888.05 കോടി രൂപയായിരുന്നു.