image

14 Aug 2022 8:30 PM GMT

Company Results

ചെലവ് ഉയർന്നെങ്കിലും ജൂണ്‍ പാദ ലാഭത്തില്‍ 35% വര്‍ധന നേടി സണ്‍ ടിവി

PTI

ചെലവ് ഉയർന്നെങ്കിലും ജൂണ്‍ പാദ ലാഭത്തില്‍ 35% വര്‍ധന നേടി സണ്‍ ടിവി
X

Summary

ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ നികുതി കിഴിച്ചുള്ള ലാഭം (കണ്‍സോളിഡേറ്റഡ്) 35.32 ശതമാനം ഉയര്‍ന്ന് 493.99 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 365.03 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭമെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 48.88 ശതമാനം ഉയര്‍ന്ന് 1,219.14 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 818.87 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ആകെ ആകെ […]


ഡെല്‍ഹി: ജൂണ്‍ പാദത്തില്‍ സണ്‍ ടിവി നെറ്റ്‌വര്‍ക്കിന്റെ നികുതി കിഴിച്ചുള്ള ലാഭം (കണ്‍സോളിഡേറ്റഡ്) 35.32 ശതമാനം ഉയര്‍ന്ന് 493.99 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 365.03 കോടി രൂപയായിരുന്നു നികുതി കിഴിച്ചുള്ള ലാഭമെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 48.88 ശതമാനം ഉയര്‍ന്ന് 1,219.14 കോടി രൂപയായി.
മുന്‍വര്‍ഷം ഇതേകാലയളവില്‍ 818.87 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. ജൂണ്‍ പാദത്തില്‍ കമ്പനിയുടെ ആകെ ആകെ ചെലവ് 78 ശതമാനം ഉയര്‍ന്ന് 660.80 കോടി രൂപയായി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗ്ല, മറാഠി എന്നീ ഭാഷകളില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുള്ള കമ്പനിയാണ് സണ്‍ ടിവി.