image

22 Aug 2022 11:36 PM GMT

Banking

മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം: പവന് 480 രൂപ കുറഞ്ഞു

MyFin Desk

മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണം: പവന് 480 രൂപ കുറഞ്ഞു
X

Summary

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 60 രൂപ ഇടിഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 560 രൂപ കുറഞ്ഞ് 40,984 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് […]


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 480 രൂപ കുറഞ്ഞ് 37,600 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 60 രൂപ ഇടിഞ്ഞ് 4,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് 38,080 രൂപയില്‍ എത്തിയിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 560 രൂപ കുറഞ്ഞ് 40,984 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5,123 രൂപയായിട്ടുണ്ട്. വെള്ളി ഗ്രാമിന് 60.70 രൂപയാണ് വില. 8 ഗ്രാമിന് 485.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 8 ഗ്രാമിന് കഴിഞ്ഞ ദിവസത്തേക്കാള്‍ 3.20 രൂപ കുറഞ്ഞിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 79.88 രൂപയില്‍ എത്തി. വിദേശ മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തമായതും ആഭ്യന്തര വിപണിയില്‍ നഷ്ടസാധ്യത നിലനില്‍ക്കുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായതെന്ന് വ്യാപാരികള്‍ പറയുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 97.23 ഡോളറായിട്ടുണ്ട്.
ആഭ്യന്തര ഓഹരി വിപണിയില്‍ സെന്‍സെക്സ് 60.86 പോയിന്റ് അഥവാ 0.10 ശതമാനം ഉയര്‍ന്ന് 58,834.73 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 33.50 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 17,524.20 എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 453.77 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ തിങ്കളാഴ്ച മൂലധന വിപണിയില്‍ വിറ്റത്.