image

24 Aug 2022 11:30 PM GMT

Crude

ജൂലൈ മാസത്തിൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ഉത്പാദനം 3.8% കുറഞ്ഞു

PTI

ജൂലൈ മാസത്തിൽ ഇന്ത്യൻ ക്രൂഡ് ഓയിൽ ഉത്പാദനം 3.8% കുറഞ്ഞു
X

Summary

ഡെൽഹി: രാജ്യത്തെ ക്രൂഡ് ഓയിൽ ഉത്പാദനം 3.8 ശതമാനം കുറഞ്ഞതായി ഗവണ്മെന്റ് പുറത്തു വിട്ട കണക്കുകൾ പറയുന്നു. ക്രൂഡ് ഓയിൽ ഉത്പാദനം കഴിഞ്ഞ കൊല്ലം ജൂലൈയിൽ 2.54 മില്യൺ ടണ്ണായിരുന്നു; ഈ വര്ഷം അത് 2.45 മില്യൺ ടണ്ണായി കുറഞ്ഞു. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ (ഓഎൻജിസി) ഉത്പാദനം 1.7 ശതമാനം കുറഞ്ഞു 1.63 മില്യൺ ടണ്ണായതും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉത്പാദനം 12.34 ശതമാനം കുറഞ്ഞതുമാണ് ഇതിനു കാരണം. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ […]


ഡെൽഹി: രാജ്യത്തെ ക്രൂഡ് ഓയിൽ ഉത്പാദനം 3.8 ശതമാനം കുറഞ്ഞതായി ഗവണ്മെന്റ് പുറത്തു വിട്ട കണക്കുകൾ പറയുന്നു.

ക്രൂഡ് ഓയിൽ ഉത്പാദനം കഴിഞ്ഞ കൊല്ലം ജൂലൈയിൽ 2.54 മില്യൺ ടണ്ണായിരുന്നു; ഈ വര്ഷം അത് 2.45 മില്യൺ ടണ്ണായി കുറഞ്ഞു.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്റെ (ഓഎൻജിസി) ഉത്പാദനം 1.7 ശതമാനം കുറഞ്ഞു 1.63 മില്യൺ ടണ്ണായതും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉത്പാദനം 12.34 ശതമാനം കുറഞ്ഞതുമാണ് ഇതിനു കാരണം.

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ നാലു മാസത്തിൽ മൊത്തം ഉത്പാദനം 9.91 മില്യൺ ടണ്ണായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 9.96 മില്യൺ ടൺ ആയിരുന്നു.

2021-22 സാമ്പത്തിക വർഷത്തിൽ എണ്ണ ഉത്‌പാദനം 29.7 മില്യൺ ടൺ പ്രതീക്ഷിക്കുന്നുണ്ടെന്നും, നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് 30.8 മില്യൺ ടണ്ണായും, അടുത്ത സാമ്പത്തിക വർഷത്തിൽ 34 മില്യൺ ടണ്ണായും ഉയർത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ആകെ 83.96 മില്യൺ ടൺ ക്രൂഡ് ഓയിൽ സംസ്കരണം നടത്തുന്നതിനായി റിഫൈനറികൾ അവയുടെ 103.87 ശതമാനം ശേഷിയാണ് ഏപ്രിൽ - ജൂലൈ കാലയളവിൽ ഉപയോഗിച്ചത്. മുൻ വർഷം ഇതേ കലയളവിൽ റിഫൈനറി ശേഷിയുടെ 92.01 ശതമാനം ഉപയോഗിച്ച് 76.64 മില്യൺ ടൺ ക്രൂഡ് ഓയിൽ ആണ് സംസ്കരിച്ചത്.

ജൂലൈ മാസം 6.23 ശതമാനം അധികം ഇന്ധനം ഉത്പാദിപ്പിച്ചു. ഇക്കാലയളവിൽ 21.97 മില്യൺ ടൺ ഇന്ധനമാണ് ഉത്പാദിപ്പിച്ചത്. ഏപ്രിൽ - ജൂലൈ കാലയളവിൽ ആകെ 90 മില്യൺ ടൺ ഇന്ധനമാണ് ഉത്പാദിപ്പിച്ചത്.