image

30 Aug 2022 9:28 AM GMT

Technology

വൈൽഡ് വർക്സ് ഏറ്റെടുക്കൽ: നസാര ഓഹരികൾ 4 ശതമാനം മുന്നേറി

Bijith R

വൈൽഡ് വർക്സ് ഏറ്റെടുക്കൽ: നസാര ഓഹരികൾ 4 ശതമാനം മുന്നേറി
X

Summary

ഗെയിമിംഗ് ആൻഡ് സ്പോർട്സ് കമ്പനി നസാര ടെക്‌നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്നു. യുഎസ്സിലെ കുട്ടികൾക്കുവേണ്ടിയുള്ള പ്രമുഖ വിനോദ കമ്പനിയായ വൈൽഡ് വർക്സ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. വൈൽഡ് വർക്സിന്റെ 100 ശതമാനം ഓഹരികളും, ബൗദ്ധിക സ്വത്തവകാശങ്ങളും നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് നസാര വാങ്ങും. കഴിഞ്ഞ വർഷത്തിൽ വൈൽഡ് വർക്സിന്റെ വിറ്റുവരവ് 13.8 മില്യൺ ഡോളറായിരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് 5.8 മില്യൺ ഡോളറായി. വരുമാനം (Ebitda) […]


ഗെയിമിംഗ് ആൻഡ് സ്പോർട്സ് കമ്പനി നസാര ടെക്‌നോളജീസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 7 ശതമാനത്തോളം ഉയർന്നു. യുഎസ്സിലെ കുട്ടികൾക്കുവേണ്ടിയുള്ള പ്രമുഖ വിനോദ കമ്പനിയായ വൈൽഡ് വർക്സ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. വൈൽഡ് വർക്സിന്റെ 100 ശതമാനം ഓഹരികളും, ബൗദ്ധിക സ്വത്തവകാശങ്ങളും നിലവിലുള്ള ഓഹരി ഉടമകളിൽ നിന്ന് നസാര വാങ്ങും.

കഴിഞ്ഞ വർഷത്തിൽ വൈൽഡ് വർക്സിന്റെ വിറ്റുവരവ് 13.8 മില്യൺ ഡോളറായിരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് 5.8 മില്യൺ ഡോളറായി. വരുമാനം (Ebitda) കഴിഞ്ഞ വർഷത്തിൽ 3.1 മില്യൺ ഡോളറും ഈ വർഷം ആദ്യ പകുതിയിൽ 1.6 മില്യൺ ഡോളറുമായി.

എട്ടു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ചു വിജയകരമായി പ്രവർത്തിക്കുന്ന ഗെയിം സ്റ്റുഡിയോ ആണ് വൈൽഡ് വർക്സ്. കഴിഞ്ഞ ദശകത്തിൽ വൈൽഡ് വർക്സിന്റെ മൊബൈൽ ആപ്പ് 150 മില്യൺ ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു. നസാര ടെക്നോളജീസിന്റെ ഏറ്റെടുക്കലിന് ശേഷം പുതിയ ഉത്പന്നങ്ങളിലേക്കും, മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് വൈൽഡ് വർക്സ് ഉദ്ദേശിക്കുന്നത്.

കമ്പനിയുടെ സ്ഥാപകരായ സിഇഒ ക്ലാർക്ക് സ്റ്റാൻസിയും സിഒഒ ജെഫ് അമിസും നിലവിലുള്ള പദവികളിൽത്തന്നെ തുടരുമെന്നും, ഫ്രണ്ട്സ് ഓഫ് നസാര ശൃംഖലയുടെ ഭാഗമായി തുടരുമെന്നും അറിയിച്ചു. ഓഹരി ഇന്ന് 675.45 രൂപ വരെ ഉയർന്നു. ഒടുവിൽ, 4.47 ശതമാനം നേട്ടത്തിൽ 658.90 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.