image

2 Sep 2022 2:14 AM GMT

Banking

റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ 53% വര്‍ധന; പിന്നില്‍ സുസുക്കി, ഹോണ്ട, ഹീറോ

Agencies

റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പനയില്‍ 53% വര്‍ധന; പിന്നില്‍ സുസുക്കി, ഹോണ്ട, ഹീറോ
X

Summary

ഡെല്‍ഹി: മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 2022 ഓഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ 53 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 70,112 എണ്ണം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 45,860 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര വില്‍പ്പന 2021 ഓഗസ്റ്റിലെ 38,572 എണ്ണത്തില്‍ നിന്ന് 62,236 എണ്ണമായി. ഇത് 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കയറ്റുമതി 8.1 ശതമാനം വര്‍ധിച്ച് 7,876 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,288 എണ്ണമായിരുന്നു. […]


ഡെല്‍ഹി: മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 2022 ഓഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ 53 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 70,112 എണ്ണം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി 45,860 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ആഭ്യന്തര വില്‍പ്പന 2021 ഓഗസ്റ്റിലെ 38,572 എണ്ണത്തില്‍ നിന്ന് 62,236 എണ്ണമായി. ഇത് 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കയറ്റുമതി 8.1 ശതമാനം വര്‍ധിച്ച് 7,876 എണ്ണമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,288 എണ്ണമായിരുന്നു.

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 2022 ഓഗസ്റ്റില്‍ മൊത്തം വില്‍പ്പനയില്‍ 8.3 ശതമാനം വര്‍ധന രേഖപ്പെടുത്തി 79,559 എണ്ണമെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 73,463 മോട്ടോര്‍സൈക്കിളുകളാണ് വിറ്റഴിച്ചതെന്ന് കമ്പനി അറിയിച്ചു. ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ 61,809 എണ്ണത്തില്‍ നിന്ന് 2022 ഓഗസ്റ്റില്‍ 64,654 യൂണിറ്റായിരുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2021 ഓഗസ്റ്റിലെ 11,654 മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 14,905 എണ്ണമായിരുന്നു കയറ്റുമതി.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2022 ഓഗസ്റ്റില്‍ 4,62,523 മോട്ടോര്‍സൈക്കിളുകള്‍ യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇത് 7 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. 2021 ഓഗസ്റ്റില്‍ മൊത്തം 4,31,594 മോട്ടോര്‍സൈക്കിളുകളാണ് കമ്പനി വിറ്റഴിച്ചത്. 2022 ഓഗസ്റ്റില്‍

ഹീറോ മോട്ടോകോര്‍പ്പ് മൊത്തം വില്‍പ്പനയില്‍ 1.92 ശതമാനം വര്‍ധന രേഖപ്പെടുത്തികൊണ്ട് 4,62,608 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,53,879 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. 2021 ഓഗസ്റ്റിലെ 4,31,137 എണ്ണത്തെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പന 4,50,740 എണ്ണമെത്തി. ഇത് 4.55 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 22,742 എണ്ണത്തില്‍ നിന്ന് 11,868 എണ്ണമായി കുറഞ്ഞു. മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന മുന്‍വര്‍ഷത്തെ 4,20,609 എണ്ണത്തില്‍ നിന്ന് 4,30,799 എണ്ണമായി ഉയര്‍ന്നപ്പോള്‍ സ്‌കൂട്ടര്‍ വില്‍പ്പന 31,809 എണ്ണമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 33,270 സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്.