image

4 Sep 2022 2:34 AM GMT

Oil and Gas

40,000 കോടി രൂപയുടെ വമ്പൻ നിക്ഷേപ പദ്ധതിയുമായി പെട്രോനെറ്റ്

MyFin Bureau

40,000 കോടി രൂപയുടെ വമ്പൻ നിക്ഷേപ പദ്ധതിയുമായി പെട്രോനെറ്റ്
X

Summary

ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ ബിസിനസ്സിലേക്ക് കടക്കുന്നതിനുമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപ നിക്ഷേപിക്കും. ഗുജറാത്തിലെ ദഹേജിലും കേരളത്തില്‍ കൊച്ചിയിലുമായി രണ്ട് എല്‍എന്‍ജി ഇറക്കുമതി കമ്പനികള്‍ നടത്തുന്ന പെട്രോനെറ്റ്, പെട്രോകെമിക്കല്‍സ് ബിസിനസിലേക്ക് കടക്കാന്‍ ആലോചിക്കുന്നതായി സ്ഥാപനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. വർധിച്ച തോതിലുള്ള വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനുമായി കമ്പനി ധാരാളം പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ […]


ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്യാസ് ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും പുതിയ ബിസിനസ്സിലേക്ക് കടക്കുന്നതിനുമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 കോടി രൂപ നിക്ഷേപിക്കും.

ഗുജറാത്തിലെ ദഹേജിലും കേരളത്തില്‍ കൊച്ചിയിലുമായി രണ്ട് എല്‍എന്‍ജി ഇറക്കുമതി കമ്പനികള്‍ നടത്തുന്ന പെട്രോനെറ്റ്, പെട്രോകെമിക്കല്‍സ് ബിസിനസിലേക്ക് കടക്കാന്‍ ആലോചിക്കുന്നതായി സ്ഥാപനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. വർധിച്ച തോതിലുള്ള വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനുമായി കമ്പനി ധാരാളം പദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും 40,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ 10,000 കോടി രൂപ അറ്റാദായവും കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2021-22 സാമ്പത്തിക വര്‍ഷം 43,169 കോടി രൂപയുടെ വിറ്റുവരവില്‍ 3,352 കോടി രൂപയുടെ അറ്റാദായം കമ്പനിക്ക് ഉണ്ടായിരുന്നു. ദഹേജ് ടെര്‍മിനലിന്റെ ഇറക്കുമതി ശേഷി പ്രതിവര്‍ഷം 17.5 ദശലക്ഷം ടണ്ണില്‍ നിന്ന് 22.5 ദശലക്ഷം ടണ്ണായി 600 കോടി രൂപ ചെലവില്‍ ഉയര്‍ത്തും. 1,250 കോടി രൂപ ചെലവില്‍ ദഹേജിലെ നിലവിലെ ആറ് ടാങ്കുകളോടൊപ്പം രണ്ട് എല്‍എന്‍ജി സംഭരണ ടാങ്കുകള്‍ കൂടി കൂട്ടിച്ചേര്‍ക്കും. പടിഞ്ഞാറന്‍ തീരത്ത് രണ്ട് ടെര്‍മിനലുകളും ഉള്ളതിനാല്‍ പെട്രോനെറ്റ് ഇപ്പോള്‍ കിഴക്കന്‍ തീരത്ത് മൂന്നാമത്തെ ഇറക്കുമതി സൗകര്യം നോക്കുന്നുണ്ട്.

പെട്രോനെറ്റിന്റെ കൊച്ചി ടെര്‍മിനലിന് പ്രതിവര്‍ഷം 5 മില്യണ്‍ ടണ്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യാനും അത് വാതകമാക്കി മാറ്റാനുമുള്ള ശേഷിയുണ്ട്. ദഹേജ് എല്‍എന്‍ജി ടെര്‍മിനലില്‍ ഇറക്കുമതി ചെയ്ത പ്രൊപ്പെയ്ന്‍ അടിസ്ഥാനമാക്കിയുള്ള പെട്രോകെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കാനും പദ്ധതിയിടുന്നതായി കമ്പനി അറിയിച്ചു.

ഇതോടൊപ്പം വിദേശ പ്രൊജക്ടുകളിലും തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. ഖത്തറില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ദീര്‍ഘകാല കരാറുകളില്‍ പെട്രോനെറ്റ് നിലവില്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നു. റീ-ഗ്യാസിഫൈഡ് എല്‍എന്‍ജിയുടെ കൂടുതല്‍ വില്‍പ്പനയ്ക്കായി ഗെയില്‍ ഇന്ത്യ, ഐഒസി, ബിപിസിഎല്‍ എന്നിവയ്ക്ക് വിതരണം ചെയ്യുന്നു.

ഗെയില്‍, ഐഒസി, ബിപിസിഎല്‍, ഒഎന്‍ജിസി എന്നിവര്‍ക്ക് പെട്രോനെറ്റില്‍ 12.5 ശതമാനം വീതം ഓഹരിയുണ്ട്.

പെട്രോനെറ് ഓഹരി വെള്ളിയാഴ്ച എൻഎസ്ഇ യിൽ 216.50 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.