image

9 Sep 2022 6:19 AM GMT

Forex

രൂപക്ക് നേട്ടം, ഡോളറിനെതിരെ 12 പൈസ ഉയര്‍ന്ന് 79.57-ല്‍

MyFin Desk

രൂപക്ക് നേട്ടം, ഡോളറിനെതിരെ 12 പൈസ ഉയര്‍ന്ന് 79.57-ല്‍
X

Summary

മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 79.57ല്‍ എത്തി (പ്രൊവിഷണല്‍). ആഭ്യന്തര ഓഹരികളിലെ ഉണര്‍വും വിദേശ ഫണ്ടുകള്‍ അധികമായി എത്തിയതുമാണ് രൂപയ്ക്ക് നേട്ടമായത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ 79.66 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം 79.47ലേക്ക് ഉയര്‍ന്നിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില 1.72 ശതമാനം വര്‍ധിച്ച് 90.68 ഡോളറായി. ആഭ്യന്തര വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 104.92 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് […]


മുംബൈ: ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്ന് 79.57ല്‍ എത്തി (പ്രൊവിഷണല്‍). ആഭ്യന്തര ഓഹരികളിലെ ഉണര്‍വും വിദേശ ഫണ്ടുകള്‍ അധികമായി എത്തിയതുമാണ് രൂപയ്ക്ക് നേട്ടമായത്. വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്റര്‍ബാങ്ക് ഫോറക്‌സ് മാര്‍ക്കറ്റില്‍ 79.66 എന്ന നിലയിലായിരുന്നു രൂപ. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ രൂപയുടെ മൂല്യം 79.47ലേക്ക് ഉയര്‍ന്നിരുന്നു. ഇന്ന് ബ്രെന്റ് ക്രൂഡ് വില 1.72 ശതമാനം വര്‍ധിച്ച് 90.68 ഡോളറായി.
ആഭ്യന്തര വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 104.92 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 59,793.14ലും എന്‍എസ്ഇ നിഫ്റ്റി 34.60 പോയിന്റ് അഥവാ 0.19 ശതമാനം ഉയര്‍ന്ന് 17,833.35ലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. താല്‍ക്കാലിക കണക്കുകള്‍ പ്രകാരം വ്യാഴാഴ്ച 2,913.09 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി.