image

11 Sep 2022 2:00 AM GMT

Technology

രാജ്യത്തെ യൂണികോണുകളുടെ ആകെ മൂല്യം $250 ബില്യണെന്ന് ധനമന്ത്രി

MyFin Desk

രാജ്യത്തെ യൂണികോണുകളുടെ ആകെ മൂല്യം $250 ബില്യണെന്ന് ധനമന്ത്രി
X

Summary

ചെന്നൈ: ഇന്ത്യയിലെ യൂണികോണ്‍ കമ്പനികളുടെ വളര്‍ച്ചയില്‍ തൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്ത് നൂറിലധികം യൂണികോണ്‍ കമ്പനികളുണ്ടെന്നും ഇവയുടെ ആകെ മൂല്യം 250 ബില്യണ്‍ ഡോളറിന് മുകളില്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതില്‍ 63 ബില്യണ്‍ ഡോളര്‍ മൂല്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിലിക്കണ്‍ വാലിയിലെ ഏകദേശം 25 ശതമാനം സ്റ്റാര്‍ട്ടപ്പുകളും കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ വംശജരാണ്, അത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാഞ്ചീപുരത്തെ […]


ചെന്നൈ: ഇന്ത്യയിലെ യൂണികോണ്‍ കമ്പനികളുടെ വളര്‍ച്ചയില്‍ തൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാജ്യത്ത് നൂറിലധികം യൂണികോണ്‍ കമ്പനികളുണ്ടെന്നും ഇവയുടെ ആകെ മൂല്യം 250 ബില്യണ്‍ ഡോളറിന് മുകളില്‍ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതില്‍ 63 ബില്യണ്‍ ഡോളര്‍ മൂല്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിലിക്കണ്‍ വാലിയിലെ ഏകദേശം 25 ശതമാനം സ്റ്റാര്‍ട്ടപ്പുകളും കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ വംശജരാണ്, അത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാഞ്ചീപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിംഗിന്റെ പത്താം ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആഗോളതലത്തില്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ 'നൂറാമത് യൂണികോണ്‍' എന്ന നേട്ടം ഓപ്പണ്‍ എന്ന നിയോ ബാങ്കിംഗ് ആപ്പിലൂടെയായിരുന്നു. ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് ഈ നേട്ടം കൊയ്തു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒന്നാണ്.
ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആകെ മൂല്യം ഒരു ബില്യണ്‍ യുഎസ് ഡോളറിന് മുകളില്‍ എത്തുമ്പോഴാണ് യൂണികോണ്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്.