image

11 Sep 2022 5:23 AM GMT

Commodity

നുറക്കരി നിരോധനം അരി കയറ്റുമതിയില്‍ 5 ദശലക്ഷം ടണ്‍ കുറവു വരുത്തും

MyFin Bureau

നുറക്കരി നിരോധനം അരി കയറ്റുമതിയില്‍ 5 ദശലക്ഷം ടണ്‍ കുറവു വരുത്തും
X

Summary

ഡെല്‍ഹി: ഇന്ത്യയുടെ അരി കയറ്റുമതിയില്‍ ഈ സാമ്പത്തിക വര്‍ഷം 4-5 ടണ്ണിന്റെ കുറവുണ്ടായേക്കും. നുറക്കരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനവും, വേവിച്ച ധാന്യങ്ങള്‍ക്കൊഴികെ, ബസ്തമി ഇതര അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി തീരുവയും മൂലമാണ് ഈ കുറവെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു. നുറക്കരിയുടെ കയറ്റുമതി നയം സൗജന്യം എന്നതില്‍ നിന്ന് നിരോധിതം എന്നാക്കി ഭേദഗതി ചെയ്യുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) സെപ്റ്റംബര്‍ എട്ടിലെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ആഗോള അരി വ്യാപാരത്തില്‍ 40 ശതമാനം പങ്കാളിത്തമുള്ള ഇന്ത്യ 2021-22 […]


ഡെല്‍ഹി: ഇന്ത്യയുടെ അരി കയറ്റുമതിയില്‍ ഈ സാമ്പത്തിക വര്‍ഷം 4-5 ടണ്ണിന്റെ കുറവുണ്ടായേക്കും. നുറക്കരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനവും, വേവിച്ച ധാന്യങ്ങള്‍ക്കൊഴികെ, ബസ്തമി ഇതര അരിക്ക് ഏര്‍പ്പെടുത്തിയ കയറ്റുമതി തീരുവയും മൂലമാണ് ഈ കുറവെന്ന് കയറ്റുമതിക്കാര്‍ പറഞ്ഞു.

നുറക്കരിയുടെ കയറ്റുമതി നയം സൗജന്യം എന്നതില്‍ നിന്ന് നിരോധിതം എന്നാക്കി ഭേദഗതി ചെയ്യുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) സെപ്റ്റംബര്‍ എട്ടിലെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.

ആഗോള അരി വ്യാപാരത്തില്‍ 40 ശതമാനം പങ്കാളിത്തമുള്ള ഇന്ത്യ 2021-22 വര്‍ഷത്തില്‍ 21.23 ദശലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇത് 17.78 ദശലക്ഷം ടണ്ണായിരുന്നു. കോവിഡനു മുമ്പ് 2019-20 വര്‍ഷത്തില്‍ അരി കയറ്റുമതി 9.51 ദശലക്ഷം ടണ്ണായിരുന്നു.

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ രാജ്യം ഇതിനകം 9.35 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 8.36 ദശലക്ഷം ടണ്ണായിരുന്നു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3.89 ദശലക്ഷം ടണ്‍ നുറുക്കരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. അതില്‍ 1.58 ദശലക്ഷം ടണ്‍ നുറക്കരിി ഇറക്കുമതി ചെയ്തത് ചൈനയാണ്.

നുറക്കരിയുടെ കയറ്റുമതി 2020-21 ല്‍ 2.06 ദശലക്ഷം ടണ്‍ ആയിരുന്നു. 2019-20ല്‍ 2,70,000 ടണ്ണും 2018-19ല്‍ 1.22 ദശലക്ഷം ടണ്ണും. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ നുറക്കരിയുടെ കയറ്റുമതി മുന്‍വര്‍ഷത്തെ 1.58 ദശലക്ഷം ടണ്ണില്‍ നിന്ന് 2.13 ദശലക്ഷം ടണ്ണായി വര്‍ധിച്ചു.

അരിയുടെ ആഭ്യന്തര മൊത്ത, ചില്ലറ വിലയിലുണ്ടായ ഉയര്‍ച്ചയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള കാരണങ്ങളിലൊന്നായി സര്‍ക്കാര്‍ പറയുന്നു.