image

14 Sep 2022 8:33 AM GMT

Stock Market Updates

ഡ്രോൺ ലോഞ്ച്: രത്തൻ ഇന്ത്യ എന്റർപ്രൈസസ് 4 ശതമാനം മുന്നേറി

MyFin Bureau

ഡ്രോൺ ലോഞ്ച്: രത്തൻ ഇന്ത്യ എന്റർപ്രൈസസ് 4 ശതമാനം മുന്നേറി
X

Summary

രത്തൻ ഇന്ത്യ എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8.13 ശതമാനം ഉയർന്നു. കമ്പനി തദ്ദേശീയമായി വികസിപ്പിച്ച ‘ഡിഫൻഡർ’ എന്ന ഡ്രോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ ഉപസ്ഥാപനമായ ത്രോട്ടിൽ എയ്റോ സ്പേസ് സിസ്റ്റംസിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അനധികൃത ഡ്രോണുകളെ നിർവീര്യമാക്കാൻ കഴിവുള്ള 13 എഐ ഫീച്ചറുകൾ ഡിഫെൻഡറിൽ ഉണ്ട്. പ്രതിരോധ, സ്വകാര്യ വ്യോമാതിർത്തികൾക്കു കീഴിൽ അനധികൃത ഡ്രോൺ അധിഷ്ഠിത വ്യോമ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡിഫെൻഡറുകൾ ഇന്ത്യൻ പ്രതിരോധ മേഖലക്ക് സഹായകരമാകും. 'മേക് […]


രത്തൻ ഇന്ത്യ എന്റർപ്രൈസസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 8.13 ശതമാനം ഉയർന്നു. കമ്പനി തദ്ദേശീയമായി വികസിപ്പിച്ച ‘ഡിഫൻഡർ’ എന്ന ഡ്രോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ ഉപസ്ഥാപനമായ ത്രോട്ടിൽ എയ്റോ സ്പേസ് സിസ്റ്റംസിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

അനധികൃത ഡ്രോണുകളെ നിർവീര്യമാക്കാൻ കഴിവുള്ള 13 എഐ ഫീച്ചറുകൾ ഡിഫെൻഡറിൽ ഉണ്ട്. പ്രതിരോധ, സ്വകാര്യ വ്യോമാതിർത്തികൾക്കു കീഴിൽ അനധികൃത ഡ്രോൺ അധിഷ്ഠിത വ്യോമ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡിഫെൻഡറുകൾ ഇന്ത്യൻ പ്രതിരോധ മേഖലക്ക് സഹായകരമാകും.

'മേക് ഇൻ ഇന്ത്യ' പരിപാടിയുടെ ഭാ​ഗമായി, ഉത്പന്നം തദ്ദേശീയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൂർണമായും ഇന്ത്യയിലായിരിക്കും നിർമ്മിക്കുക. രത്തൻ ഇന്ത്യ എന്റർപ്രൈസസ്, രത്തൻ ഇന്ത്യ ഗ്രൂപ്പിൻെറ മുൻനിര കമ്പനിയാണ്. ഇ-കൊമേഴ്‌സ്, ഫിൻടെക്, ഡ്രോൺസ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ബിസിനസ്സുകൾ കമ്പനി ചെയ്യുന്നുണ്ട്. ഓഹരി ഇന്ന് 4.26 ശതമാനം ഉയർന്ന് 53.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.