image

15 Sep 2022 3:57 AM GMT

Banking

സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്

MyFin Desk

സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി പഞ്ചാബ് നാഷണല്‍ ബാങ്ക്
X

Summary

  മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു പ്രത്യേക കാലയളവിലേക്കും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് എല്ലാ കാലയളവിലേക്കും ഉള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 5-10 വര്‍ഷത്തേക്ക് 30 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചുകൊണ്ട് 6.15 ശതമാനത്തില്‍ നിന്ന് 6.45 ശതമാനത്തിലേക്ക് ഉയര്‍ത്തി. 60 വയസ്സ് മുതല്‍ 80 വയസസ്സ വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 2 കോടി രൂപയില്‍ താഴെ 5 വര്‍ഷം കാലാവധിയുള്ള […]


മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു പ്രത്യേക കാലയളവിലേക്കും സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് എല്ലാ കാലയളവിലേക്കും ഉള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 5-10 വര്‍ഷത്തേക്ക് 30 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചുകൊണ്ട് 6.15 ശതമാനത്തില്‍ നിന്ന് 6.45 ശതമാനത്തിലേക്ക് ഉയര്‍ത്തി.

60 വയസ്സ് മുതല്‍ 80 വയസസ്സ വരെ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് 2 കോടി രൂപയില്‍ താഴെ 5 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമായ കാര്‍ഡ് നിരക്കുകളേക്കാള്‍ 0.50 ശതമാനം (50 ബിപിഎസ്) അധിക പലിശയും 5 വര്‍ഷത്തിന് മുകളിലുള്ള കാലയളവിലേക്ക് 0.80 ശതമാനം (80 ബിപിഎസ്) പലിശയും ലഭിക്കും.

മുതിര്‍ന്ന പൗരന്‍മാരായ സ്റ്റാഫ് അംഗങ്ങളുടെയും വിരമിച്ച സ്റ്റാഫ് അംഗങ്ങളുടെയും കാര്യത്തില്‍ ബാധകമായ കാര്‍ഡ് നിരക്കില്‍ അനുവദിക്കുന്ന പരമാവധി പലിശ നിരക്ക് 5 വര്‍ഷം വരെയുള്ള കാലയളവിലേക്ക് 1.5 ശതമാനവും (150 ബിപിഎസ്) 5 വര്‍ഷത്തിന് മുകളിലുള്ള കാലയളവില്‍ 1.8 ശതമാനവും (180 ബിപിഎസ്) ആയിരിക്കും.

കൂടാതെ 80 വയസ്സിന് മുകളിലുള്ള സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് എല്ലാ കാലവധിയിലേയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.80 ശതമാനം (80 ബിപിഎസ്) അധിക പലിശ നിരക്ക് ലഭിക്കും. സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ് കൂടിയായ സ്റ്റാഫ് അംഗങ്ങളുടെയും വിരമിച്ച സ്റ്റാഫ് അംഗങ്ങളുടെയും കാര്യത്തില്‍ എല്ലാ കാലവധിയിലേയും സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമാവധി 1.8 ശതമാനം (180 ബിപിഎസ്) പലിശ അനുവദിക്കും. പുതിയ പലിശ നിരക്കുകള്‍ 2022 സെപ്റ്റംബര്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരും.