image

16 Sep 2022 6:52 AM GMT

Banking

ഗ്രൂപ്പിലെ നാല് കമ്പനികൾ ഐപിഒ യ്ക്ക് പോകുമെന്ന് പതഞ്ജലി

MyFin Desk

ഗ്രൂപ്പിലെ നാല് കമ്പനികൾ ഐപിഒ യ്ക്ക് പോകുമെന്ന്  പതഞ്ജലി
X

Summary

ഡെല്‍ഹി: അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഗ്രൂപ്പിന്റെ വിറ്റുവരവ് 2.5 മടങ്ങ് വര്‍ധിച്ച് 1 ലക്ഷം കോടി രൂപയിലെത്തുമെന്നുംഗ്രൂപ്പിലെ നാലു കമ്പനികളുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) യ്ക്ക് പോകുമെന്നും ബാബ രാംദേവ്. പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി മെഡിസിന്‍, പതഞ്ജലി ലൈഫ് സ്റ്റൈല്‍, പതഞ്ജലി വെല്‍നസ് എന്നിവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്ന ഈ നാല് കമ്പനികള്‍. വരും വര്‍ഷങ്ങളില്‍ പതഞ്ജലി ഗ്രൂപ്പ് 5 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പതഞ്ജലി ഗ്രൂപ്പിന്റെ നിലവിലെ വിറ്റുവരവ് ഏകദേശം […]


ഡെല്‍ഹി: അടുത്ത 5-7 വര്‍ഷത്തിനുള്ളില്‍ പതഞ്ജലി ഗ്രൂപ്പിന്റെ വിറ്റുവരവ് 2.5 മടങ്ങ് വര്‍ധിച്ച് 1 ലക്ഷം കോടി രൂപയിലെത്തുമെന്നുംഗ്രൂപ്പിലെ നാലു കമ്പനികളുടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) യ്ക്ക് പോകുമെന്നും ബാബ രാംദേവ്. പതഞ്ജലി ആയുര്‍വേദ്, പതഞ്ജലി മെഡിസിന്‍, പതഞ്ജലി ലൈഫ് സ്റ്റൈല്‍, പതഞ്ജലി വെല്‍നസ് എന്നിവയാണ് ഐപിഒയ്ക്ക് ഒരുങ്ങുന്ന ഈ നാല് കമ്പനികള്‍. വരും വര്‍ഷങ്ങളില്‍ പതഞ്ജലി ഗ്രൂപ്പ് 5 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

പതഞ്ജലി ഗ്രൂപ്പിന്റെ നിലവിലെ വിറ്റുവരവ് ഏകദേശം 40,000 കോടി രൂപയാണ്. പതഞ്ജലി ഗ്രൂപ്പ് സ്ഥാപനമായ പതഞ്ജലി ഫുഡ്‌സ് (പഴയ രുചി സോയ) ഇതിനകം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതിന്റെ വിപണി മൂലധനം ഏകദേശം 50,000 കോടി രൂപയില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാപ്പരത്വ നടപടികളിലൂടെ 4,300 കോടി രൂപയ്ക്കാണ് രുചി സോയയെ പതഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്തത്. രുചി സോയയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) ആരംഭിക്കുകയും പതഞ്ജലി ഫുഡ്സ് എന്ന് അടുത്തിടെ പുനര്‍നാമകരണം നടത്തുകയും ചെയ്തു.